തിരൂർ: കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻെറ് സെൻററിനായി തിരൂർ മണ്ഡലത്തിൽ 1000 കിടക്കകൾ സജ്ജീകരിക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തഹസിൽദാർ ടി. മുരളി അറിയിച്ചു. തിരൂർ നഗരസഭയിൽ ആദ്യഘട്ടത്തിൽ 200 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ശിഹാബ് തങ്ങൾ മെമ്മോറിയൽ ഹോസ്പിറ്റലിലും തുഞ്ചൻപറമ്പിന് സമീപത്തുള്ള ബഡ്സ് സ്കൂളിലുമായാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. നഗരത്തിലെ ഓഡിറ്റോറിയങ്ങൾ, പോളിടെക്നിക് ഹോസ്റ്റൽ, വനിതാ വികസന കോർപറേഷൻ എന്നിവിടങ്ങളിലായി 700 കിടക്കകൾ രണ്ടാം ഘട്ടത്തിലൊരുക്കും. തലക്കാട് പഞ്ചായത്തിൽ ടി.കെ.എച്ച് ഓഡിറ്റോറിയത്തിൽ 50 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. വെട്ടം പഞ്ചായത്തിൽ ആലിശ്ശേരിയിലെ മലയാളം സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ 80 കിടക്കകളാണ് ആദ്യഘട്ടത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ പരിയാപുരത്തെ ഡ്രൈവാലി ഓഡിറ്റോറിയത്തിൽ 100 കിടക്കകളൊരുക്കും.
മംഗലം പഞ്ചായത്തിൽ ചേന്നരയിൽ സ്ഥിതിചെയ്യുന്ന മൗലാന കോളജിൽ 100 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. തൃപ്രങ്ങോട് പഞ്ചായത്തിൽ പെരുന്തല്ലൂരിലെ താജ്മഹൽ ഓഡിറ്റോറിയത്തിൽ ആദ്യഘട്ടത്തിൽ 50 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. കോവിഡ് വ്യാപനമുള്ള പുറത്തൂർ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം പുറത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 20 ബെഡോടെ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പുറത്തൂർ സി.എച്ച്.എസിയിലെ ഡോക്ടർക്കാണ് ഇവിടെ ചുമതല നൽകിയിട്ടുള്ളത്. ആദ്യഘട്ടത്തിൽതന്നെ പഞ്ചായത്തിലെ രണ്ട് ഓഡിറ്റോറിയങ്ങളിലായി 200 കിടക്കകളാണ് ഒരുക്കുന്നത്.
തിരുന്നാവായ പഞ്ചായത്തിൽ വൈരങ്കോട് കെ.കെ ഓഡിറ്റോറിയത്തിൽ 100 കിടക്കകളൊരുക്കി സംവിധാനം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.പഞ്ചായത്തിനകത്തെ മുഴുവൻ ഓഡിറ്റോറിയങ്ങളിലുമായി അഞ്ഞൂറോളം കിടക്കകൾ രണ്ടാം ഘട്ടത്തിലൊരുക്കും. സന്നദ്ധ സംഘടനാപ്രവർത്തകരും ആരോഗ്യ പ്രവർത്തകരും വിദ്യാർഥികളും ചേർന്നാണ് അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.