തിരുമല തിരുപ്പതി ക്ഷേത്രം അടച്ചിട്ടു

ഹൈദരബാദ്​: ആയിരകണക്കിന്​ തീർഥാടകരെത്തുന്ന ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രം അടച്ചിട്ടു. ആന്ധ്രാപ്രദേശിലും രാജ്യത്തെ മറ്റു സംസ്​ഥാനങ്ങളിലും കോവിഡ്​ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ്​ തീരുമാനം.

രാജ്യത്ത്​ 170ൽ അധികം ആളുകൾക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​. പൊതുപരിപാടികളും ആൾക്കൂട്ടങ്ങളും ഒഴിവാക്കാനും സർക്കാർ നിർദേശം നൽകിയിരുന്നു. കൂടാതെ മതാചാര ചടങ്ങുകളും ഉത്സവങ്ങളും ആ​ഘോഷങ്ങളും ഒഴിവാക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്​.

Tags:    
News Summary - Tirumala Tirupati Temple To Shut Down Amid Corona virus Outbreak -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.