ജില്ലാ സ്കൂൾ കായികമേള; 394 പോയന്‍റുമായി ആലപ്പുഴക്ക് കിരീടം

ചേർത്തല: ആലപ്പുഴ റവന്യൂ ജില്ല സ്കൂൾ കായികമേളയിൽ 394 പോയന്‍റുമായി ആലപ്പുഴ ഉപജില്ലക്ക് കിരീടം. 44 സ്വർണവും 34 വെള്ളിയും 24 വെങ്കലവും നേടിയാണ് ആലപ്പുഴ കിരീടം നിലനിർത്തിയത്. ചേർത്തല സെന്‍റ് മൈക്കിൾസ് കോളജ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ എതിരാളികളെ നൂറടി പിന്നിൽ തള്ളിയാണ് ആലപ്പുഴയുടെ കിരീടധാരണം. 295 പോയന്‍റുമായി ചേർത്തലയാണ് രണ്ടാമത്. 29 സ്വർണവും 35 വെള്ളിയും 22 വെങ്കലവുമാണ് ചേർത്തലയുടെ പട്ടികയിൽ.

ഏഴ് സ്വർണവും 11 വീതം വെള്ളിയും വെങ്കലവുമണിഞ്ഞ് 81 പോയന്റുമായി മാവേലിക്കരയാണ് മൂന്നാമത്. 80 പോയിന്റുമായി തുറവൂർ ഉപജില്ലയാണ് തൊട്ടുപിന്നിൽ. അമ്പലപ്പുഴ (21), ചെങ്ങന്നൂർ (18), ഹരിപ്പാട് (15), കായംകുളം (13), വെളിയനാട് (8) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയന്‍റ്. 97 പോയന്‍റ് നേടിയ ആലപ്പുഴ എസ്.ഡി.വി ബോയ്സ് എച്ച്.എസ്.എസാണ് സ്കൂളുകളിൽ ഏറ്റവും മുന്നിൽ. 89 പോയിന്‍റ് നേടിയ ആലപ്പുഴ സെന്‍റ് ജോസഫ് ജി.എച്ച്.എസ്.എസിനാണ് രണ്ടാംസ്ഥാനം. 86 പോയന്‍റുമായി കലവൂർ ഗവ. എച്ച്.എസ് മൂന്നാമതെത്തി. സമാപന സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.ഡി. മഹീന്ദ്രൻ സമ്മാനദാനം നിർവഹിച്ചു. ഡി.ഡി.എം ആർ. സുനിമോൾ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Alappuzha Wins Revenue District Sports Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.