Posted On
date_range Updated On
date_range വോട്ടർപട്ടികയിൽ 2.67 കോടി വോട്ടർമാർ; 5.79 ലക്ഷം പുതിയ വോട്ടർമാർ
തിരുവനന്തപുരം: നിയസഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക തയാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമീഷണർ ടിക്കാറാം മീണ. ഇപ്പോൾ 2.67 കോടി വോട്ടർമാരാണുള്ളത്. 5.79 ലക്ഷം കന്നി വോട്ടർമാരുണ്ട്.
അന്തിമ വോട്ടർപട്ടിക തയാറാക്കുന്നതിന്‍റെ ഭാഗമായി ഒരു ലക്ഷത്തിലേറെ പേരെ ഒഴിവാക്കിയിട്ടുണ്ട്. വോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് വോട്ടർമാർക്ക് പരിശോധിക്കാനുള്ള സംവിധാനം വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ടർപട്ടികയിൽ ഇനിയും പേര് ചേർക്കാനാകും.
വോട്ടർമാരിൽ കൂടുതൽ സ്ത്രീകളാണ്. കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറത്തും കുറവ് വോട്ടർമാർ വയനാട്ടിലുമാണ്. 221 ട്രാൻസ് ജെൻഡറുകൾ വോട്ടർപട്ടികയിലുണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.