മലപ്പുറത്ത്​ 'ടിക് ടോക്ക് ചലഞ്ച്' അടിപിടിയായി; സ്ത്രീയടക്കം എട്ട് പേർക്ക് പരിക്ക്

തിരൂർ: സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശത്തിനിടയാക്കിയ 'ടിക്ക് ടോക്കിലെ നില്ല് നില്ല് ചലഞ്ച്' ഒടുവിൽ സംഘർഷത്തിൽ കലാശിച്ചു. സംഘർത്തിൽ ഒരു സ്ത്രീയടക്കം എട്ട് പേർക്ക് പരിക്കേറ്റു. തിരൂർ സ്വദേശികളായ നസീം, ഫർഹാൻ, ഷാഹിദ്, ഷൗക്കത്ത്, റാഫി, സച്ചിൻ, മന്നാൻ, സൗത്ത് അന്നാര സ്വദേശി സുജാത എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂങ്ങോട്ട് കുളത്തെ ഒരു കോളജ് പരിസരത്ത് വിദ്യാർഥികൾ നടത്തിയ ചലഞ്ചാണ് സംഘർഷത്തിനു കാരണമായത്​​. വെള്ളിയാഴ്ചയാണ് സംഭവങ്ങൾക്ക് തുടക്കം. കോളജിലെ വിദ്യാർഥികൾ ചലഞ്ച് ഏറ്റെടുത്ത് റോഡിൽ പാട്ടിന് ചുവട് വെച്ചു. ഗതാഗതക്കുരുക്ക് കാരണം സഹികെട്ട നാട്ടുകാർ വിദ്യാർഥികളെ ചോദ്യം ചെയ്തത് ചെറിയ വാക്കേറ്റത്തിനിടയാക്കി.

പിന്നീട്​ നാട്ടുകാർ തന്നെ പ്രശ്നം ഒത്തുതീർപ്പാക്കി. എന്നാൽ തിങ്കളാഴ്ച രാവിലെ വിദ്യാർഥികൾ നാട്ടിലുള്ള സുഹൃത്തുക്കളുമായെത്തി ഇവരെ അക്രമിക്കുകയായിരുന്നു. ക്രിക്കറ്റ് സ്റ്റമ്പ്, കമ്പി, കത്തി തുടങ്ങി ആയുധങ്ങളുമായാണ് അക്രമിച്ചതെന്നാണ്​ ആരോപണം. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

റോഡിൽ വാഹനങ്ങൾക്കു മുമ്പിലേക്ക്​ ഇറങ്ങി നിന്ന്​ നില്ല്​ നില്ല്​..നില്ലെ​​​െൻറ നീല കുയിലേ.. എന്ന പാട്ടിനൊത്ത്​ നൃത്തം ചെയ്​ത് അതി​​​െൻറ ദൃശ്യം​ ‘ടിക്​ ടോക്’​ എന്ന ആപ്പിൽ പോസ്​റ്റ്​ ചെയ്യുന്നതാണ്​ ചലഞ്ച്​. ഒറ്റക്കും സംഘമായും ഒ​േട്ടറെ പേർ ഇങ്ങനെ വിഡിയോ എടുത്തിടുന്നുണ്ട്​. സമൂഹ മാധ്യമങ്ങളിലടക്കം ഏറെ വിമർശനങ്ങളാണ്​ ചലഞ്ചിനെതിരെ ഉയരുന്നത്​.

Tags:    
News Summary - tik tok chellenge became clash; injured 8 persones -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.