പൊലീസ് പരിശോധന കടുപ്പിക്കുകയെന്നാൽ ആളുകളെ തല്ലലല്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം വന്‍തോതിലുയരുന്ന മലപ്പുറം ജില്ലയില്‍ പൊലീസ് പരിശോധന കടുപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അതി​െൻറ അര്‍ഥം ആളുകളെ തല്ലുകയെന്നല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത്​ പലയിടങ്ങളിലും ലോക്​ഡൗൺ നടപ്പാക്കുന്നതി​െൻറ ഭാഗമായി പലർക്കും പൊലീസ്​ മർദനം ഏൽക്കേണ്ടിവന്ന സംഭവങ്ങൾ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രോഗവ്യാപനം തടയാന്‍ അനാവശ്യ യാത്രകള്‍ തടയേണ്ടിവരും. അക്കൂട്ടത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. മലപ്പുറത്ത് ആരോഗ്യവകുപ്പ് ജീവനക്കാരിയുടെ ഭര്‍ത്താവിനെ പൊലീസ് കൈയേറ്റം ചെയ്‌തെന്ന പരാതിയിൽ ഉൾപ്പെടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Tags:    
News Summary - Tightening police checks does not mean beating people: CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.