സൂചനാ ചിത്രം 

വയനാട്ടിൽ വീണ്ടും ആടിനെ കൊന്ന് കടുവ

കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവക്കായി തെർമൽ ഡ്രോൺ കാമറയുപയോഗിച്ചും കുംകിയാനകളെ എത്തിച്ചും നാടടക്കി തിരച്ചിൽ തുടരുന്നതിനിടയിലും വീണ്ടും ആടിനെ കടുവ കൊന്നു.

ഇന്നലെ രാത്രി 12 മണിയോടെ തൂപ്ര അങ്കണവാടിക്ക് സമീപത്ത് ചന്ദ്രൻ പെരുമ്പറമ്പിൽ എന്നയാളുടെ ആടിനെയാണ് കടുവ കൊന്നത്. വനംവകുപ്പ് ഡ്രോൺ വഴി തെരച്ചിൽ തുടരുന്നതിനിടെയാണ് സംഭവം. ഇതോടെ പ്രദേശത്ത് ഒരാഴ്ചയ്ക്കിടെ കടുവ പിടികൂടുന്ന ആടുകളുടെ എണ്ണം അഞ്ചായി.

Tags:    
News Summary - Tiger kills goat again in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.