പാലക്കാട് : അട്ടപ്പാടിയിലെ ആദിവാസികൾ നേരിടുന്ന അനീമിയയെ ചെറുക്കാൻ പദ്ധതിയുമായി സന്നദ്ധ സംഘടനയായ തമ്പ് രംഗത്ത്. പട്ടികവർഗ മേഖലയിൽ തെരഞ്ഞെടുത്ത 30 ഓളം ഊരുകളിൽ അനീമിയക്കെതിരെ ആദിവാസി യുവത്വം എന്ന സന്ദേശ ബോധവൽകരണ ക്യാമ്പയിൻ ആരംഭിച്ചു. ആദ്യഘട്ടമായി ഭുതുവഴി മൂപ്പൻസ് വില്ലയിൽ ഏകദിന ശില്പശാല നടത്തി. പരിപാടി 'തമ്പ് 'അധ്യക്ഷൻ രാജേന്ദ്രപ്രസാദ് ഉൽഘാടനം ചെയ്തു. വിവിധ ഊരുകളിൽ നിന്നായി 75-ൽ പരം കുട്ടികൾ പങ്കെടുത്തു
ഒരു വർഷം നീണ്ടുനിൽക്കുന്ന ആരോഗ്യ ബോധവല്കരണ ക്യാമ്പയിൻറെ ആദ്യ ഘട്ടമായാണ് ശില്പശാല സംഘടിപ്പിച്ചത്. ഈ മാസം മുന്നാം ആഴ്ച മൂന്ന് ദിവസം നീണ്ടുനില്ക്കുന്ന റസിഡഷ്യൽ ക്യാമ്പ് നടത്തും. തെരഞ്ഞെടുത്ത 20 ഉരുകളിൽ ഏതാനും വർഷങ്ങളായി നിന്ന പോന്ന കാർത്തുമ്പി കുട്ടി കൂട്ടങ്ങൾ പുനരാരംഭിക്കും. അതിലെ നേതൃനിരയിലുള്ള കുട്ടികൾ വേനൽ കാല റസിഡഷ്യൽ ക്യാമ്പിൽ പങ്കെടുക്കും.
ക്യാമ്പയിൻറെ ഭാഗമായി തമ്പ് ' പ്രവർത്തകർ ഒരോ കുടുംബങ്ങളിലുമെത്തി പോഷകാഹാരത്തിൻറെ പ്രധാന്യത്തെ സംബന്ധിച്ച് വീട്ടുക്കാരുമായി സംവദിക്കും. ഐ.സി.ഡി.എസ്, ആശവർക്കർ, പ്രമോട്ടർ, ജെ.പി.എച്ച്.എൻ എന്നിവർക്കൊപ്പം ആരോഗ്യ ബോധവല്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവും. ഊരുതല പോഷകാഹാര ബോധവല്കരണമനേജ്മെൻറ് സാധ്യമാക്കുവാൻ ഊരിലെ ആദിവാസികളെ സഹായിക്കും.
തനത് ഭാഷയിലുള്ള ചെറു വീഡിയോകൾ പ്രചരണത്തിനായി ഉപയോഗപ്പെടുത്തും. ഒരു വർഷം നീണ്ടു നില്ക്കുന്ന ബോധവല്കരണ ക്യാമ്പയിൻ രാജേന്ദ്രപ്രസാദിൻറ നേതൃത്വത്തിൽ കെ.എ. രാമു, ബിനിൽ കുമാർ, രേവതി ഉദയകുമാർ, സുജ, മജ്ജൂ, കാവ്യ, പണലി സുധീഷ്, ശെൽവരാജ് എന്നിവർ നേതൃത്വം നൽകും.
അനീമിയക്ക് എതിരെ പണലി ഗൊണ്ടിയാർക്കണ്ടി തനിത് ഭാഷയിൽ രചനയും ആലാപനവും നിർവഹിച്ച ക്യാമ്പയിൻ ശീർഷകഗാനവും പാട്ടുകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും തമ്പ് അധ്യക്ഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.