1. വെടിവെക്കാൻ ഉപയോഗിച്ച എയർ പിസ്റ്റൾ 2. കസ്റ്റഡിയിലായ ജഗൻ

https://www.madhyamam.com/kerala/ex-student-opens-fire-at-school-in-thrissur-taken-to-custody-1228039

തൃശൂർ സ്കൂളിലെ വെടിവെപ്പ്; പ്രതിക്ക് ജാമ്യം, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും

തൃശൂർ: വിവേകോദയം സ്‌കൂളിൽ വെടിവെപ്പ് നടത്തിയ പ്രതി ജഗന് കോടതി ജാമ്യം അനുവദിച്ചു. പൊലീസ് റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനാണ് നിർദേശം. ജഗൻ മാനസികരോഗിയാണെന്ന് പൊലീസ് മജിസ്‌ട്രേറ്റിന് റിപ്പോർട്ട് നൽകിയിരുന്നു. രണ്ടു വർഷമായി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് കുടുംബം പൊലീസിനെ അറിയിച്ചിരുന്നു. ഇതു തെളിയിക്കുന്ന ചികിത്സാ രേഖകളും ഹാജരാക്കി.

നഗര മധ്യത്തിൽ സ്വരാജ്​ റൗണ്ടിനോട്​ ചേർന്നുള്ള വിവേകോദയം സ്കൂളിന്‍റെ ക്ലാസ്മുറിയിൽ കയറി ഇന്ന് രാവിലെയാണ് വെടിയുതിർത്തത്. ഭീകരാവസ്ഥ സൃഷ്ടിച്ചത് പൂർവ വിദ്യാർഥി കൂടിയായ മുളയം തടത്തിൽ വീട്ടിൽ ജഗനാണ്.

രാവിലെ പത്ത് മണിയോടെ നഗരത്തിലെ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലാണ് സംഭവം. സ്കൂളിൽ ഒരു വിദ്യാർഥിയെ അന്വേഷിച്ചാണ്​ ജഗൻ എത്തിയത്​. വിദ്യാർഥിയെ കാണാതെ വന്ന​തോടെ എയർഗണുമായി സ്​റ്റാഫ്​ റൂമിൽ കയറി ഭീഷണിപ്പെടുത്തി. തുടർന്ന്​ ക്ലാസ്​ മുറിയിലെത്തിയ ഇയാൾ വിദ്യാർഥികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും മുകളിലേക്ക്​ മൂന്നു​ തവണ വെടിയുതിർക്കുകയും ചെയ്തു.

സ്കൂൾ കത്തിക്കുമെന്ന് വിദ്യാർഥി ഭീഷണിപ്പെടുത്തിയതിന് പിന്നാലെ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തുന്നതിനിടെയാണ് പ്രതി ക്ലാസ്മുറിയിൽ എത്തിയത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും അധ്യാപകരും ചേർന്ന് പിടികൂടുകയായിരുന്നു. പ്രതി സ്റ്റാഫ് റൂമിലെത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Tags:    
News Summary - Thrissur school shooting; Accused granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.