കനത്ത മഴ: തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു

തൃശൂർ: രാത്രിയിൽ മഴ ശക്തമായതോടെ തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു. ഘടകപൂരങ്ങളുടെ ആവർത്തന എഴുന്നള്ളിപ്പ് താളംതെറ്റി. ഘടകപൂരങ്ങളിൽ പലർക്കും മേളം പൂർത്തിയാക്കാനായില്ല. നേരത്തേ എഴുന്നള്ളിപ്പ് പൂർത്തിയാക്കിയ കണിമംഗലത്തിന് മാത്രമാണ് മേളം പൂർത്തിയാക്കാനായത്.

എങ്കിലും ഇടവിട്ട് പെയ്ത മഴ അലോസരമുണ്ടാക്കിയിരുന്നു. പകൽപൂരങ്ങൾ മഴയില്ലാതെ അവസാനിച്ചെങ്കിലും കുടമാറ്റത്തിന്‍റെ അവസാനം മഴയിലായിരുന്നു. രാത്രി പൂരം ഘടകക്ഷേത്രങ്ങൾ ആരംഭിച്ചെങ്കിലും പാതിവഴിയിൽ മഴയെത്തിയത് ദുരിതത്തിലാക്കി. ലാലൂർ കാർത്യായനി ഭഗവതിയുടെയും അയ്യന്തോൾ ഭഗവതിയുടെയും മേളവും പാതിവഴിയിൽ അവസാനിപ്പിച്ചു. തുടർന്ന് വലംതലകൊട്ടി വടക്കുന്നാഥനെ പ്രദക്ഷിണം വെച്ച് മടങ്ങി. മറ്റ് ഘടകപൂരങ്ങളുടെ വരവും മഴമൂലം കുഴഞ്ഞു.

Tags:    
News Summary - Thrissur pooram fire work changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.