തൃശൂർ പൂരം പ്രവേശന പാസ് വിതരണം നീട്ടി

തൃശൂർ: പൂരത്തിനുള്ള പ്രവേശന പാസ് വിതരണം നീട്ടി. വൈകീട്ട് നാലു മണിക്ക് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിന് ശേഷം പാസ് വിതരണം ആരംഭിക്കാനാണ് പുതിയ തീരുമാനം. പൂരം നിയന്ത്രണങ്ങളിൽ ധാരണയാകാത്ത സാഹചര്യത്തിലാണ് പുതിയ നടപടി.

പൂരത്തിനുള്ള പ്രവേശന പാസ് കോവിഡ് ജാഗ്രത പോർട്ടലിൽ നിന്നും തിങ്കളാഴ്ച 10 മണി മുതൽ ഡൗൺലോഡ് ചെയ്യാമെന്നാണ് ഇന്നലെ അറിയിച്ചിരുന്നത്. തൃശൂർ ജില്ലയുടെ ഫെസ്റ്റിവൽ എൻട്രി രജിസ്ട്രേഷൻ ലിങ്കിൽ മൊബൈൽ നമ്പർ പേര് തുടങ്ങിയ വിവരങ്ങൾ എന്‍റർ ചെയ്യുക. തുടർന്ന് രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒ.ടി.പി ലഭിക്കും.

പാസ് ലഭിക്കുന്നതിന് കോവിഡ് നിർണയത്തിനുള്ള ആർ.ടി.പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനേഷൻ എടുത്തതിന്‍റെ സർട്ടിഫിക്കറ്റോ (ഏതെങ്കിലും ഒന്ന്) അപ്‌ലോഡ് ചെയ്യണം. തുടർന്ന് മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽ നിന്ന് എൻട്രി പാസ് ഡൗൺലോഡ് ചെയ്യാമെന്നും അറിയിച്ചിരുന്നു.

News Summary - thrissur Pooram Entry Pass distribution postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.