Posted On
date_range Updated On
date_range തൃശൂർ; കലക്ടറേറ്റിൽ വനിത ജീവനക്കാർക്ക് പിങ്ക് റൂം
തൃശൂർ: കലക്ടറേറ്റിൽ വനിത ജീവനക്കാർക്ക് സജ്ജീകരിച്ച പിങ്ക് റൂം ഡെപ്യൂട്ടി കലക്ടർമാരായ ഐ. പാർവതിദേവി, സി.ടി. യമുനദേവി, എം.ബി. ജ്യോതി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കലക്ടർ വി.ആർ. കൃഷ്ണതേജ അധ്യക്ഷത വഹിച്ചു. തൃശൂർ റോട്ടറി ക്ലബിന്റെ സഹായത്തോടെയാണ് പിങ്ക് റൂം സജ്ജീകരിച്ചത്. വിശ്രമ സൗകര്യം, വാഷ് ഏരിയ, സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീൻ എന്നിവയുണ്ട്. എ.ഡി.എം ടി. മുരളി, റോട്ടറി ക്ലബ് പ്രസിഡന്റ് രഞ്ജിത്ത് കൊള്ളന്നൂർ, സെക്രട്ടറി ഡോ. എം.പി. രാജൻ, അംഗങ്ങളായ സി. അച്യുത മേനോൻ, അഡ്വ. ആന്റോ ഡേവിസ് അക്കര, ഇന്നർവീൽ ക്ലബ് അംഗങ്ങളായ റെബ ചാലി, മെർലിൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.