തൃശൂരിൽ യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്നു

 

തൃശൂർ: നെടുപുഴയിൽ യുവാവിനെ നടുറോഡിൽ​ വെട്ടിക്കൊന്നു. പനമുക്ക്​ വട്ടപ്പിന്നി കാട്ടിപുരക്കൽ വീട്ടിൽ ഡിബിനാണ്​ (24) മരിച്ചത്​. വ്യാഴാഴ്​ച രാത്രി 9.30ഒാടെ കസ്​തൂർബ വിദ്യാലയത്തിന്​ മുന്നിലായിരുന്നു സംഭവം. പ്രതിയെന്ന്​ സംശയിക്കുന്ന നെടുപുഴ സ്വദേശി അനൂപിനുവേണ്ടി അന്വേഷണം ഉൗർജിതമാക്കി. അനൂപി​​െൻറ ഭാര്യയുമായി ഡിബിനുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ്​ കൊലപാതകത്തിൽ കലാശിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു.  

സുഹൃത്തുക്കളായ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഡിബി​​െൻറ തലക്ക്​ വെ​േട്ടൽക്കുകയായിരുന്നു. ബഹളംകേട്ട്​ സമീപവാസികൾ ഒാടിയെത്തു​േമ്പാഴേക്കും പ്രതി രക്ഷപ്പെട്ടു. പരിക്കേറ്റ ഡിബിനെ ആശുപത്രിയിലേക്ക്​ കൊണ്ടുപോകും വഴി മരിച്ചു. മൃതദേഹം എലൈറ്റ്​ ആശുപത്രി മോർച്ചറിയിൽ.  ഇരുവരും നിരവധി കേസുകളിലെ പ്രതികളാണെന്ന്​ പൊലീസ്​ പറഞ്ഞു.

Tags:    
News Summary - thrissur murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.