ആമ്പല്ലൂർ (തൃശൂർ): ഭാര്യയെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയെ നാട്ടിലെത്തിച്ചു. വെള്ളിക്കുളങ്ങര മോനോടി സ്വദേശിനി ജീതുവിനെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന ഭർത്താവ് ബിരാജുവിനെ രാവിലെ 10 ഓടെയാണ് പുതുക്കാട് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിൽ എത്തിച്ചത്.
എസ്.പി. സുധീരെൻറ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. തുടർന്ന് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
നാട്ടുകാരുടെ മുന്നിൽ വെച്ച് ജീതുവിനെ കൊലപ്പെടുത്തി രക്ഷപ്പെട്ട ബിരാജുവിനെ മുംബൈയിലുള്ള മാതൃ സഹോദരിയുടെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. റോഡ് മാർഗം ഇന്ന് രാവിലെയാണ് നാട്ടിലെത്തിച്ചത്. തെളിവെടുപ്പിനായി ഇന്നുതന്നെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലിസ് കോടതിയിൽ അപേക്ഷ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.