മുംബൈയിൽ  നിന്നുള്ള ട്രെയിനിൽ തൃശൂരിൽ എത്തിയത് 171 പേർ 

മുംബയിൽ നിന്നും ഇന്നലെ (23/05) ജില്ലയിൽ എത്തിയ ട്രെയിനിൽ വന്നത് 171 യാത്രക്കാർ. ലോക്​ഡൗൺ  ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ  മുംബൈ ലോക് മാന്യ തിലക് സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം വരെ പോകുന്ന ശ്രമിക് ട്രെയ്‌നിലാണ് ഇവർ എത്തിയത്.  

ഇതിൽ തൃശൂർ  ജില്ലയിൽ നിന്ന് ഉള്ളത്   106 യാത്രക്കാരാണ്. കൂടാതെ പാലക്കാട് ജില്ലയിലേക്കുള്ള 32 പേരും, മലപ്പുറത്തു നിന്നും 27, വയനാട് -5, കോഴിക്കോട് ജില്ലയിലേക്ക് ഒരാൾ ആണും എത്തിയത്. ഇവരിൽ നിന്നും 166 പേരെ  ഹോം ക്വാറന്റൈനിലും,  രോഗ ലക്ഷണം പ്രകടിപ്പിച്ച 5 പേരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിലും ആക്കി. ബാക്കിയുള്ള ജില്ലക്കാരെ മെഡിക്കൽ പരിശോധനക്ക് ശേഷം അതത്  ജില്ലകളിലേക്കും അയച്ചു. 

പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്  ജില്ലകളിലേക്കും,  തൃശൂർ ജില്ലയിലെ വിവിധ  താലൂക്കിലേക്കുള്ള  യാത്രക്കാരെ  എത്തിക്കുന്നതിനായി കെഎസ്ആർടിസി ബസ് സൗകര്യവും  ഏർപ്പെടുത്തിയിരുന്നു. തൃശൂർ ജില്ലക്കാരിൽ 33 പേര് തൃശൂർ താലൂക്കിലും, മുകുന്ദപുരം 17,ചാവക്കാട് -19 കൊടുങ്ങല്ലൂർ -5, തലപ്പിള്ളി -16, ചാലക്കുടി -10, കുന്നംകുളം താലൂക്കിൽ 6 പേരുമാണ് എത്തിയത്.  പ്ലാറ്റ്ഫോമിൽ എത്തുന്ന യാത്രക്കാരെ  നിശ്ചിത അകലം പാലിച്ച് രണ്ടു വരികളിൽ നിർത്തി മെഡിക്കൽ പരിശോധന നടത്തിയതിനു ശേഷമാണ് വിട്ടത്.

Tags:    
News Summary - Thrissur mumbai train-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.