പ്രതീകാത്മക ചിത്രം 

തൃശൂർ മെഡിക്കൽ കോളജിൽ ഡോക്ടർക്ക് പാമ്പ് കടിയേറ്റു

തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർക്ക് പാമ്പ് കടിയേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ ശ്രേ​യ​ക്കാ​ണ് പാ​മ്പ് ​ക​ടി​യേ​റ്റ​ത്. കാലിലാണ് പാമ്പ് കടിച്ചത്.

കാ​റിൽനിന്ന് ഇ​റ​ങ്ങു​മ്പോൾ പാർക്കിങ്ങിൽവെച്ചാണ് കടിയേറ്റതെന്നാണ് വിവരം. കാലിന്റെ പിറകുവശത്താണ് കടിയേറ്റത്. പാ​മ്പു​ക​ടി​യേ​റ്റ ഉ​ട​ൻ ത​ന്നെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ഡോക്ടറെ അ​ടി​യ​ന്തി​ര ചി​കി​ത്സ​ക്കായി മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിലെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഡോ​ക്ട​റു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - thrissur medical college doctor snakebite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.