Posted On
date_range Updated On
date_range പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ല; പരാതിയുമായി തൃശൂര്‍ മേയര്‍
തൃശൂർ: പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ്. സല്യൂട്ട് ചെയ്യാന്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ ഡി.ജി.പിക്ക് പരാതി നല്‍കി.
സല്യൂട്ട് ചെയ്യാതിരിക്കുക മാത്രമല്ല, ചിലപ്പോൾ പലരപും പുറംതിരിഞ്ഞ് നിൽക്കുകയാണ്. ഡി.ജെ.പിക്ക് പരാതി നൽകിയതിനോടൊപ്പം കമീഷണർ, എം.എൽ.എ എന്നിവരോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും എം.കെ.വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണറും മുഖ്യമന്ത്രിയും കഴിഞ്ഞാല്‍ മേയര്‍ക്കാണ് സ്ഥാനം. മേയറുടെ പരാതി ഡി.ജി.പി തൃശൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് കൈമാറി. ഉചിതമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.