അഞ്ച് ദിവസത്തില്‍ 196 കോടിയുടെ നിക്ഷേപം; തൃശൂര്‍ ജില്ലാ സഹകണ ബാങ്കിൽ നബാര്‍ഡ് പരിശോധന

തൃശൂര്‍: കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണത്തിന്‍െറ പശ്ചാത്തലത്തില്‍  ജില്ലാസഹകരണ ബാങ്ക് ശാഖകളില്‍ നബാര്‍ഡ് നടത്തിയ പരിശോധനയില്‍ ആക്ഷേപങ്ങളെ സാധൂകരിക്കുന്നതൊന്നും കണ്ടത്തെിയില്ലെന്ന് സൂചന. തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിന്‍െറ ഒല്ലൂര്‍, കുന്നംകുളം ശാഖകളില്‍  തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇടപാടുകള്‍ നടന്നിട്ടുള്ളതെന്ന് നബാര്‍ഡിന് ബോധ്യപ്പെട്ടതായി ബാങ്ക് അധികൃതര്‍ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായം ചെയ്തോ,  വന്‍ നിക്ഷേപങ്ങളുടെ പശ്ചാത്തലം, കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. രാവിലെ തുടങ്ങിയ പരിശോധന വൈകീട്ടുവരെ നീണ്ടു. കൊച്ചി, തൃശൂര്‍, പാലക്കാട് യൂനിറ്റുകളില്‍നിന്നുള്ള  മൂന്ന് ഉദ്യോഗസ്ഥരാണ് രണ്ട് ശാഖകളിലും പരിശോധന നടത്തിയത്. ആദ്യം ഒല്ലൂരിലും ഉച്ചക്കു ശേഷം കുന്നംകുളത്തുമായിരുന്നു പരിശോധന. കെ.വൈ.സി നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്.  
ബാങ്ക് സ്വീകരിച്ച ആയിരത്തിന്‍െറയും അഞ്ഞൂറിന്‍െറയും നോട്ടുകള്‍ സംബന്ധിച്ച രേഖകളാണ് അധികൃതര്‍ പരിശോധിച്ചത്. നവംമ്പര്‍ 10 മുതല്‍ 14 വരെ സ്വീകരിച്ച നോട്ടുകളാണിവ. അനുവദിക്കപ്പെട്ട ദിവസത്തില്‍ 196 കോടിയുടെ നിക്ഷേപമാണ് ജില്ലാ സഹകരണ ബാങ്കിന് ലഭിച്ചത്. ഇതാകട്ടെ പ്രാഥമിക സഹകരണ സംഘങ്ങളുടെയും ആദ്യകാല ഇടപാടുകാരുടെയുമായിരുന്നു. ഇതോടൊപ്പം എട്ടിന് ജില്ലാ സഹകരണ ബാങ്കിന്‍െറ കൈവശമുണ്ടായിരുന്ന 176 കോടിയുടെയും കണക്കുകളും നബാര്‍ഡ് സംഘം പരിശോധിച്ചു. റിസര്‍വ് ബാങ്കിന് നല്‍കിയ കണക്കുകളും പരിശോധിച്ചു. ജന്‍ധന്‍ അക്കൗണ്ടുകളില്‍ ഈ ദിവസങ്ങളില്‍ നിക്ഷേപങ്ങളൊന്നും എത്തിയിട്ടില്ളെന്നും കണ്ടത്തെി.
നോട്ടുകള്‍ നല്‍കിയ എല്ലാവരുടെയും തിരിച്ചറിയല്‍ കാര്‍ഡിന്‍െറ കോപ്പിയാണ് വേണ്ടിയിരുന്ന ഒന്ന്. നിശ്ചിത തുകയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നവരോട് പാന്‍ കാര്‍ഡ് നമ്പറും ആവശ്യപ്പെട്ടിരുന്നു. ഇതിന്‍െറ രേഖകള്‍ എല്ലാം ഇവര്‍ പരിശോധിച്ചു. ബാങ്ക് കെ.വൈ.സി പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
അസാധുവായ നോട്ടുകളില്‍ 400 കോടി സ്റ്റേറ്റ് ബാങ്ക്, ഐ.ഡി.ബി.ഐ എന്നിവക്ക് കൈമാറാനുള്ള റിസര്‍വ് ബാങ്ക് നിര്‍ദേശം തൃശൂര്‍ ജില്ലാ ബാങ്ക് പാലിച്ചിട്ടുണ്ട്. ഇതില്‍ 42 കോടി രൂപയേ  ഇതുവരെ തിരിച്ചുനല്‍കിയിട്ടുള്ളൂ. ഇത് 24 പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി ജില്ലാ ബാങ്ക് നല്‍കി. കറന്‍സി പ്രതിസന്ധിയുടെ സാഹചര്യത്തില്‍ എ.ടി.എമ്മുകള്‍ മുഴുവന്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ളെന്നും, തൃശൂര്‍ നഗരത്തിലെ ബാനര്‍ജി ക്ളബിന് സമീപത്തെ എ.ടി.എം ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തിപ്പിക്കുമെന്നും പ്രസിഡന്‍റ് എം.കെ. അബ്ദുല്‍ സലാം അറിയിച്ചു.

 

Tags:    
News Summary - thrissur district cooperative bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.