തൃശൂർ: ജില്ലയിൽ കോവിഡ് ബാധ സ്ഥിരീകരിച്ച വ്യക്തി 385 പേരുമായി സമ്പർക്കം പുലർത്തിയതായാണ് കണ്ടെത്തിയതെന്ന് ജില്ല കലക്ടർ അറിയിച്ചു. വൈറസ് ബാധിതൻ ദോഹയിൽ നിന്ന് നാട്ടിൽ എത്തിയ ഫെബ്രുവരി 29 മുതൽ സഞ്ചരിച്ച സ്ഥലങ്ങളിലെ വിവരങ്ങളുട െ അടിസ്ഥാനത്തിലാണ് 385 പേരെ കണ്ടെത്തിയത്. ഇവർ നിരീക്ഷണത്തിലാണ്. അതേസമയം യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.
കൊടുങ്ങല്ലൂര്‍, ചേറ്റുവ, തൊയക്കാവ്, ശോഭാ മാള്‍, കൊടുങ്ങല്ലൂര്‍ കാര്‍ണിവല്‍ തിയേറ്റര്‍, പെരിഞ്ഞനം, പാവറട്ടി, ചാവക്കാട് എന്നീ സ്ഥലങ്ങളിലാണ് രോഗി സഞ്ചരിച്ചതെന്ന് കലക്ടർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇയാളെ ആദ്യം ചികിത്സിച്ച ഡോക്ടറും നിരീക്ഷണത്തിലാണ്.
ഫെബ്രുവരി 29ന് ക്യു.ആർ 514 വിമാനത്തിലാണ് രോഗം ബാധിച്ച വ്യക്തി ദോഹയിൽനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. വീട്ടിലേക്ക് പോകുംവഴി കൊടുങ്ങല്ലൂരിലെ അൽ റീം റസ്റ്റോറന്‍റിൽനിന്ന് ഭക്ഷണം കഴിച്ചു. ശേഷം 10 മണിയോടെ വീട്ടിലേക്ക്.
മാർച്ച് ഒന്നിന് ചേറ്റുവയിലെയും തൊയക്കാവിലെയും ബന്ധു വീടുകൾ സന്ദർശിച്ചു. മാർച്ച് രണ്ടിന് കൊടുങ്ങല്ലൂർ എൻ.എൻ പുരത്തുള്ള ലതാ ബേക്കറി ആൻഡ് ഷവർമാ സെന്‍ററിൽ എത്തി.
മാർച്ച് മൂന്നിന് വൈകീട്ട് മൂന്നിന് കൊടുങ്ങല്ലൂർ കാർണിവൽ സിനിമാ ഹാളിലെത്തി. മാർച്ച് അഞ്ചിന് വെള്ളാങ്ങല്ലൂരുള്ള ചീപ്പുചിറ റിസോർട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.
മാർച്ച് ആറിന് രാവിലെ 10.30 മുതൽ 12.30 വരെ പുഴയ്ക്കൽ ശോഭാ സിറ്റി, വെസ്റ്റ് ഫോർട്ടിലെ ലിനൻ ക്ലബ് എന്നിവിടങ്ങളിൽ. വൈകീട്ട് 5.30ന് പെരിഞ്ഞനത്തുള്ള സുരേഷ് കുമാറിന്‍റെ ആശുപത്രിയിലും തുടർന്ന് പെരിഞ്ഞനം മർവാ റെസ്റ്റോറന്‍റിലും.
മാർച്ച് എട്ടിന് ഉച്ച 12 മുതൽ 2.30 വരെ പാവറട്ടി വെന്മേനാടുള്ള വീട്ടിൽ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തു. വൈകീട്ട് 6.30ന് ജില്ല ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.