Posted On
date_range Updated On
date_range തൃശൂരിൽ ബസ് പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച് അപകടം; 15 പേര്‍ക്ക് പരിക്ക്
തൃശൂര്‍: കേച്ചേരിയില്‍ സ്വകാര്യ ബസ് പാലത്തിന്‍റെ കൈവരിയിൽ ഇടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്. ചൂണ്ടല്‍ പാലത്തിന്‍റെ കൈവരിയിലേക്കാണ് ബസ് ഇടിച്ചുകയറിയത്. കൈവരിയില്‍ ഇടിച്ച് ബസ് നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ആരുടെയും പരിക്ക് ഗുരുതരമല്ല. രാവിലെ 9.30നാണ് അപകടം.
കുന്നംകുളത്ത് നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. കുടുങ്ങിക്കിടന്ന ഒരു സ്ത്രീയെ ഫയര്‍ഫോഴ്‌സ് എത്തി ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.