സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡി. വി.ജി. മാത്യുവിനെ മന്ത്രി വി.എസ്. സുനിൽ കുമാർ ആദരിക്കുന്നു. മന്ത്രി എ.സി. മൊയ്തീൻ, തൃശൂർ മേയർ അജിത ജയരാജൻ എന്നിവർ സമീപം

തൃശൂർ വടക്കേ ബസ്​ സ്റ്റാന്‍റും ദിവാൻജി മേൽപാലവും നാടിന്​ സമർപ്പിച്ചു

തൃശൂർ: സൗത്ത്​ ഇന്ത്യൻ ബാങ്കി​ന്‍റെ സഹകരണത്തോടെ തൃശൂർ കോർപറേഷ​ൻ അത്യാധുനിക രീതിയിൽ സജ്ജീകരിച്ച തൃശൂർ വടക്കേ ബസ്​ സ്റ്റാന്‍റും ദിവാൻജി മേൽപാലവും നാടിന്​ സമർപ്പിച്ചു. രണ്ട്​ പദ്ധതികളുടെയും ഉദ്​ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു.

മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൗത്ത്​ ബാങ്ക്​ എം.ഡി വി.ജി. മാത്യുവിൽ നിന്ന്​ പണി പൂർത്തിയാക്കിയ ബസ്​ സ്​റ്റാൻറി​ന്‍റെ രേഖ മന്ത്രി എ.സി. മൊയ്​തീൻ ഏറ്റുവാങ്ങി. ബാങ്ക്​ എം.ഡിയെ മന്ത്രി വി.എസ്​. സുനിൽകുമാർ ആദരിച്ചു.

മന്ത്രി സി. രവീന്ദ്രനാഥ്​ ഓൺലൈനിലൂ​ടെ പ​ങ്കെടുത്തു. ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ മേരി തോമസ്​, ഡി.ഐ.ജി എസ്​. സുരേന്ദ്രൻ, കലക്​ടർ എസ്​. ഷാനവാസ്​ എന്നിവരും പ​ങ്കെടുത്തു.

Tags:    
News Summary - Thrissur Bus Stand and Diwanji Over Bridge Opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.