ത്രിപുരയിലെ പരാജയ കാരണം ബി.ജെ.പിയുടെ മണി പവർ- ഡി. രാജ

മലപ്പുറം: ത്രിപുര തെരഞ്ഞടുപ്പിലേറ്റ പരാജയം ബി.ജെ.പിയുടെ മണി പവർ മൂലമാണെന്ന് രാജ്യസഭ എം.പിയും സി.പിഐ നേതാവുമായ ഡി. രാജ. പണവും കേന്ദ്ര ഭരണവും ഉപയോഗിച്ച് ജനവിധി അട്ടിമറിച്ച 
പുതിയ സാഹചര്യത്തിൽ സ്വയം വിലയിരുത്തൽ നടത്താൻ സി.പി.എമ്മും സി.പി.ഐയും നിർബന്ധിതരാണെന്നും രാജ പറഞ്ഞു. 

ത്രിപുരയിലെ വിഘടനവാദികളുമായുള്ള സഖ്യം ബി.ജെ.പി എങ്ങനെ വിശദീകരിക്കുമെന്ന് രാജ ചോദിച്ചു. ജനാധിപത്യ - മതേതര കക്ഷികളെല്ലാം ബി.ജെ.പിക്കെതിരെ ഒരുമിക്കണം. ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസിനെ ഒഴിവാക്കാനാവില്ല.
ഇടതുപക്ഷവും കോൺഗ്രസും നയ-നിലപാടുകളിൽ പുന:പരിശോധന നടത്തണമെന്നും രാജ പറഞ്ഞു.

Tags:    
News Summary - Thripura Filure, Bjps Money Power, -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.