കൊച്ചി: തൃപ്പൂണിത്തുറ കണ്ടനാട്ടെ യോഗ കേന്ദ്രത്തിൽ മിശ്രവിവാഹിതരായ യുവതികളെ തടവിലാക്കി പീഡിപ്പിച്ച കേസിെൻറ അേന്വഷണത്തിൽ പൊലീസിന് വീഴ്ചയെന്ന് പ്രോസിക്യൂഷൻ. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നും പ്രധാന വകുപ്പുകൾ പലതും പ്രതികൾക്കെതിരെ ചുമത്തിയിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആരോപിച്ചു.
യോഗ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. തടവില്‍ പാര്‍പ്പിച്ചെന്ന യുവതിയുടെ പരാതി ഞെട്ടിക്കുന്നതാണ്. കേന്ദ്രത്തിെൻറ പ്രവർത്തനങ്ങളിൽ സംശയമുണ്ടെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
കേന്ദ്രം നടത്തിപ്പുകാരൻ ചേര്‍ത്തല പെരുമ്പളം സ്വദേശി മനോജ് എന്ന ഗുരുജി ഉൾപ്പെടെയുള്ള പ്രതികളുെട ജാമ്യാപേക്ഷ എറണാകുളം അഡീഷനൽ സെഷൻസ് കോടതി പരിഗണിച്ചപ്പോഴാണ് പൊലീസിനെ പ്രോസിക്യൂഷൻ വിമർശിച്ചത്.
കഴിഞ്ഞ ദിവസം മനോജിെൻറ ജാമ്യാപേക്ഷയെ എതിർക്കാതിരുന്ന പ്രോസിക്യൂഷൻ ബുധനാഴ്ച നിലപാട് മാറ്റുകയായിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വെള്ളിയാഴ്ച വിധി പറയും.
മുഖ്യപ്രതിയും ഉദയംപേരൂര്‍ കണ്ടനാട്ടെ യോഗ ആൻഡ് ചാരിറ്റബിള്‍ ട്രസ്റ്റിെൻറ നടത്തിപ്പുകാരനുമായ ചേര്‍ത്തല പെരുമ്പളം സ്വദേശി മനോജിനെ കൂടാതെ പെരുമ്പളം സ്വദേശി സുജിത്ത്, കര്‍ണാടക സ്വദേശിനി സ്മിത ഭട്ട്, കണ്ണൂര്‍ സ്വദേശിനി ലക്ഷ്മി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും അറസ്റ്റിലായ അഞ്ചാം പ്രതി ശ്രീജേഷിെൻറ ജാമ്യാപേക്ഷയുമാണ് വിധി പറയാൻ മാറ്റിയത്.
മറ്റൊരു പ്രതിയായ പെരുമ്പാവൂർ സ്വദേശി മനുവിെൻറ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ചയും പരിഗണിക്കും. കേസിലെ പരാതിക്കാരിയായ തൃശൂര്‍ പുന്നംപറമ്പ് സ്വദേശി റിേൻറായുടെ ഭാര്യ ഡോ. ശ്വേത ഹരിദാസിനെ ജാമ്യഹരജിയില്‍ കക്ഷിചേരാന്‍ കോടതി അനുമതി നല്‍കിയിരുന്നു. യോഗ സെൻററില്‍ താൻ അക്രമത്തിനിരയായിട്ടുണ്ടെന്നും തെൻറ ഭാഗം കേൾക്കാതെ ജാമ്യ ഹരജി തീർപ്പാക്കരുതെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ശ്വേത ഉള്‍പ്പെടെ മതം മാറി വിവാഹം കഴിക്കാന്‍ ശ്രമിച്ചവരടക്കം അറുപത്തിയേഞ്ചാളം പേരെ യോഗ കേന്ദ്രത്തിൽ തടവിലാക്കി പീഡിപ്പിച്ചെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.