തൃക്കാക്കര പരാജയം: എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും യു.എഡി.എഫിനൊപ്പം നിന്നു -കോടിയേരി

തിരുവനന്തപുരം: ഒരു വിഭാഗം ന്യൂനപക്ഷ വോട്ടുകൾ ചോർന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പരാജയത്തിന് കാരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

എസ്.ഡി.പി.ഐയും, വെൽഫെയർപാർട്ടിയും യു.എഡി.എഫിനു വേണ്ടി നിലനിന്നു. ബി.ജെ.പി വോട്ട് യു.എഡി.എഫ് സ്വാധീനിച്ചു. എതിർചേരിയിലെ വോട്ടർമാരെ സി.പിഎമ്മിനു സ്വാധീനിക്കാനായില്ലെന്നും കോടിയേരി വ്യക്തമാക്കി.

എങ്കിലും തൃക്കാക്കരയിൽ ശക്തമായ മത്സരം തന്നെയാണ് കാഴ്ച വെക്കാൻ ശ്രമിച്ചത്. 20-20 വോട്ട് പൂർണമായും എൽ.ഡി.എഫിനു ലഭിച്ചു. സംഘടന ദൗർബല്യവും തോൽവിക്ക് കാരണമായി. തൃക്കാക്കരയിൽ സ്ഥാനാർഥിയെ നിശ്ചയിച്ചതിൽ പാളിച്ചയുണ്ടായിട്ടില്ല. സി.പി.എമ്മിനെതിരായ പ്രചാരവേല ആളുകളെ തെറ്റിദ്ധരിപ്പിച്ചതായും കോടിയേരി പറഞ്ഞു. 

Tags:    
News Summary - Thrikkakara defeat: SDPI and Welfare Party stand with UDF -Kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.