തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ആം ആദ്മിയുടെ ഉള്ളിലിരിപ്പ് ഇന്നറിയാം

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഫ ട്വന്റി ട്വന്റി-ആം ആദ്മി പിന്തുണ ഏത് മുന്നണിക്കാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് പ്രഖ്യാപിക്കും. ഇന്നലെ കെജ് രിവാൾ ഇന്നലെ കേരളത്തിലെത്തിയിട്ടുണ്ട്.

കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകരുടെ സംഗമത്തിലാകും കെജ്‌രിവാളിന്റെ പ്രഖ്യാപനം നടക്കുക. യു.ഡി.എഫിനും എൽ.ഡി.എഫിനും ബദലായി നാലാം മുന്നണിയുടെ സാധ്യതയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വന്റി-ട്വന്റിയുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ന് ട്വന്റി ട്വന്റിയുടെ നേതൃത്വത്തിൽ കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ അരവിന്ദ് കെജ്‌രിവാൾ പുതിയ മുന്നണി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നതിനു പ്രധാനകാരണമായി പറയുന്നത്, 2024ലെ തെരഞ്ഞെടുപ്പിൽ കേരളത്തിലു​ൾപ്പെടെ വലിയ രീതിയിൽ സ്വാധീനമുറപ്പിക്കുന്നതിന്റെ ഭാഗമാണ്. ഇരുമുന്നണികൾക്കും പിന്തുണ നൽകാതെ, മനഃസാക്ഷിയുടെ വോട്ടെന്ന ലൈൻ സ്വീകരിക്കാനാണ് സാധ്യത. ആദ്യ ഘട്ടത്തിൽ ട്വന്റി ട്വന്റിയും, ആം ആദ്മിയും സംയുക്തമായി സ്ഥാനാർഥിയെ രംഗത്തിറക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, നേതൃത്വത്തിനിടയിൽ രണ്ടഭിപ്രായമുയർന്ന സാഹചര്യത്തിലാണ് വേണ്ടെന്ന് വെച്ചത്.

ട്വന്റി ട്വന്റിയുടെ പിന്തുണ തേടുന്നത് സംബന്ധിച്ച് ഇരുമുന്നണിയിലും അഭിപ്രായ ഭിന്നതയുണ്ടെന്നാണ് അറിയുന്നത്. ട്വന്റി ട്വന്റി പിന്തുണ തന്നാൽ സ്വാഗതം ചെയ്യുമെന്ന് കെ. മുരളീധരൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ 13897 വോട്ടുകൾ ട്വന്റി ട്വന്റി നേടിയിരുന്നതിനാൽ, ട്വന്റി ട്വന്റി- ആം ആദ്മി സഖ്യത്തിന്റെ പിന്മാറ്റവും, പിന്തുണയും ഇരു മുന്നണികൾക്കും നിർണായകമാണ്.

Tags:    
News Summary - Thrikkakara by-election: Aam Aadmi Party will announce its support today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.