Posted On
date_range Updated On
date_range ഇന്‍റർവ്യൂവിന് പോകുംവഴി ടെൻഷൻ മാറ്റാൻ മദ്യപിച്ചെന്ന്; കാറിൽ അഭ്യാസം നടത്തിയ യുവാക്കൾ പിടിയിൽ
കൊച്ചി: മദ്യപിച്ച് വാഹനമോടിക്കുകയും തിരക്കേറിയ റോഡിൽ അഭ്യാസ പ്രകടനം നടത്തുകയും ചെയ്ത സംഭവത്തിൽ മൂന്നു യുവാക്കൾ പിടിയിൽ. എറണാകുളം മാധവ ഫാർമസി ജങ്ഷന് സമീപം സെൻട്രൽ പൊലീസെത്തി യുവാക്കളെ പിടികൂടുകയുമായിരുന്നു.
കൊല്ലത്തുനിന്നും കോഴിക്കോട്ടേക്ക് ഒരു അഭിമുഖത്തിൽ പങ്കെടുക്കാൻ കാറിൽ പുറപ്പെട്ടതായിരുന്നു യുവാക്കൾ. എറണാകുളത്ത് എത്തിയപ്പോൾ ടെൻഷൻ മാറ്റാൻ വേണ്ടി മദ്യപിച്ചെന്ന് പിടിയിലായ യുവാക്കൾ പറഞ്ഞു.
തുടർന്ന് മദ്യലഹരിയിൽ ഡോറിൽ ഇരുന്ന് അടക്കം അഭ്യാസ പ്രകടനം നടത്തി കാറോടിച്ച് വീണ്ടും യാത്ര ആരംഭിച്ചു. ഇത് പിന്നാലെ വന്ന കാറുകാരൻ മൊബൈലിൽ പകർത്തി പൊലീസിനെ ഏൽപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.