കൊല്ലം: അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടിവീണ് മൂന്നുവയസുകാരന് പരിക്ക്. രാവിലെ 11 ഓടെ തിരുമുല്ലാവാരം സർപ്പക്കുഴിയിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലാണ് സംഭവം.
കാലപ്പഴക്കം ചെന്ന സീലിംഗ് ഫാൻ തുരുമ്പിച്ച ഹുക്കിൽ നിന്ന് തകർന്ന് കുട്ടികൾക്ക് സമീപത്തേക്ക് വീഴുകയായിരുന്നു. ഫാനിന്റെ ലീഫ് തട്ടി തിരുമുല്ലാവാരം സ്വദേശിയായ മൂന്ന് വയസുകാരന്റെ തലയിൽ ചതവ് ഉണ്ടായി. സംഭവസമയം ആയയും മൂന്ന് കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്.
ഉടൻ തന്നെ കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും തുടർന്ന് അവരെത്തി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചതവ് ഒഴിച്ചാൽ കുട്ടി പൂർണ ആരോഗ്യവാനാണെന്ന് മാതാപിതാക്കൾ പറഞ്ഞു. കെട്ടിടം ശോചനീയാവസ്ഥയിലായിരുന്നു എന്നാണ് ആരോപണം. എന്നാൽ അങ്കണവാടിക്ക് ഇത്തവണയും ഫിറ്റ്നസ് ലഭിച്ചിരുന്നു. അപകടത്തെ തുടർന്ന് കുട്ടികളെ തോട്ടു മുഖത്ത് കോർപ്പറേഷന്റെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.