കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരിയെ കാണാതായി. മറ്റക്കുഴി സ്വദേശിയായ കല്യാണി എന്ന കുട്ടിയെയാണ് കാണാതായത്. ആലുവ ഭാഗത്തേക്ക് ബസ് യാത്രക്കിടെയാണ് കുട്ടിയെ കാണാതായതെന്നാണ് അമ്മയുടെ മൊഴി. ബന്ധുക്കളുടെ പരാതിയിൽ പുത്തൻകുരിശ് പൊലീസ് അന്വേഷണം തുടരുകയാണ്.
കുട്ടിയെ ഉച്ച കഴിഞ്ഞ് 3.30ഓടെ അംഗനവാടിയിൽ നിന്ന് അമ്മ കൂട്ടിക്കൊണ്ടു വരികയായിരുന്നു. തുടർന്ന് ആലുവയിലെ സ്വന്തം വീട്ടിലേക്കുള്ള യാത്രക്കിടെ കുട്ടിയെ കാണാതായതായാണ് അമ്മയുടെ മൊഴി. അമ്മ ഒറ്റക്ക് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാതായതായി ബന്ധുക്കൾ അറിയുന്നത്.
തിരുവാങ്കുളത്ത് നിന്ന് അമ്മയും കുഞ്ഞും ഓട്ടോയിൽ കയറുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.