Posted On
date_range Updated On
date_range ഇടുക്കിയിൽ കാണാതായ മൂന്ന് വയസ്സുകാരൻ കുളത്തിൽ മരിച്ച നിലയിൽ
കുമളി: ബന്ധുവീട്ടിൽനിന്ന് കാണാതായ മൂന്ന് വയസ്സുകാരനെ സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കെ.ജി പെട്ടി ദിനേശ് കുമാറിെൻറ മകൻ മിലൻ ആണ് മരിച്ചത്. ശാസ്താംനടയിലെ ബന്ധുവിെൻറ മരണവീട്ടിൽ എത്തിയ കുട്ടിയെ വ്യാഴാഴ്ച വൈകിട്ടോടെയാണ് കാണാതായത്.
പൊലീസും നാട്ടുകാരും രാത്രിമുഴുവൻ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കുമളി പൊലീസ് മേൽ നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.