കണ്ണൂരിൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു; തീയിട്ടതെന്ന് സംശയം

കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷന്‍ വളപ്പിൽ നിർത്തിയിട്ട മൂന്ന് വാഹനങ്ങള്‍ കത്തി നശിച്ചു. ഒരു കാര്‍, ജീപ്പ്, ഇരുചക്രവാഹനം എന്നിവയാണ് കത്തിയത്. ഇതില്‍ ഒരു വാഹനം പൂര്‍ണമായും മറ്റ് രണ്ടെണ്ണം ഭാഗികമായും നശിച്ചു. വാഹനങ്ങൾക്ക് തീയിട്ടതാണെന്ന് സംശയിക്കുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

 

തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവത്തിന് പിന്നിൽ കാപ്പ കേസിൽ പ്രതിയായ ഒരാളെ പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെക്കുകയും ഒരു ഉദ്യോഗസ്ഥനെ കയ്യേറ്റവും ചെയ്യുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയാണോ തീവെപ്പെന്ന സംശയത്തിലാണ് പൊലീസ്.

Tags:    
News Summary - three vehicles were burnt on the premises of valapattanam police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.