Posted On
date_range Updated On
date_range സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു
പാലക്കാട്: പാലക്കാട് കുനിശ്ശേരിയിൽ കളിക്കുന്നതിനിടെ സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. കുനിശ്ശേരി കരിയക്കാട്ട് ജസീറിന്‍റെ മക്കളായ ജിൻഷാദ്(12), റിൻഷാദ് (7), റിഫാസ് (3) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം.
കൈയ്യിൽ അഴുക്ക് പുരണ്ടതിനെതുടർന്ന് കഴുകാൻ പോയപ്പോഴാണ് ദാരുണമായ അപകടം. ഒരുകുട്ടി കൈ കഴുകുന്നതിനിടെ കുളത്തിൽ വീണു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു കുട്ടികളും വീണുവെന്നാണ് കരുതുന്നത്. ഒപ്പം കളിക്കുകയായിരുന്ന കുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി മൂവരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആലത്തൂർ ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.