തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്.ഐ വിപിന്‍ , ഗ്രേഡ് എസ്.ഐ സജീവന്‍, വൈശാഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. യുവാവിനെ കസ്റ്റഡിയിലെടുത്ത നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ തിരുവല്ലം സി.ഐക്ക് കാരണംകാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
അതേ സമയം യുവാവിന് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.തിരുവല്ലം നെല്ലിയോട് മേലേ ചരുവിള പുത്തന്‍ വീട്ടില്‍ സി പ്രഭാകരന്റെയും സുധയുടെയും മകന്‍ സുരേഷ് (40) ആണ് ഫെബ്രുവരി 28ന് മരിച്ചത്.
യുവാവിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മരണകാരണമാകുന്ന പരുക്കുകള്‍ ശരീരത്തിലില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.