വിവിധ തരം ലഹരിമരുന്നുമായി ഗർഭിണിയടക്കം മൂന്നു പേർ പിടിയിൽ

കൊച്ചി: വിവിധ തരത്തിലുള്ള ലഹരി മരുന്നുമായി ഗർഭിണിയടക്കം മൂന്നു പേർ പിടിയിലായി. മുണ്ടക്കയം സ്വദേശി അപർണ, ആലുവ എടത്തല സ്വദേശികളായ നൗഫൽ, സനൂപ് എന്നിവരാണ് പിടിയിലായത്. അപർണ ആറു മാസം ഗർഭിണിയാണ്.

എറണാകുളം ചേരാനെല്ലൂരിലാണ് സംഭവം. മൂന്നു പേരിൽനിന്നായി അഞ്ച് തരത്തിലുള്ള ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. എൽ.എസ്.ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയിൽ, എം.ഡി.എം.എ, നൈട്രോസെപാം ഗുളിക, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.

സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് ലഹരി ഇടപാട് നടത്തുകയായിരുന്നു. അപർണയുടെ ചികിത്സക്കായെന്ന് വിശ്വസിപ്പിച്ചാണ് ഹോട്ടലിൽ രണ്ടാഴ്ചയായി മുറിയെടുത്തിരുന്നത്.

Tags:    
News Summary - Three people including a pregnant woman arrested with various types of drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.