ജോർജ് പി.സ്കറിയ, ഭാര്യ മേഴ്സി, മകൻ അഖിൽ എസ്.ജോർജ്

കമ്പത്ത് കാറിനുള്ളിൽ മരിച്ചത് കോട്ടയം സ്വദേശികളായ ദമ്പതികളും മകനും

കുമളി: തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മലയാളികളായ മൂന്നംഗ സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശികളായ ജോർജ് പി.സ്കറിയ (60), ഭാര്യ മേഴ്സി (58), മകൻ അഖിൽ എസ്.ജോർജ് (29) എന്നിവരാണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. 


കുമളി -കമ്പം പാതയോരത്താണ് കാർ കിടന്നിരുന്നത്. മുന്നിലെ സീറ്റിലാണ് ജോർജിന്റെയും അഖിലിന്റെയും മൃതദേഹം. പിൻസീറ്റിൽ ഡോറിനോട് ചാരിയാണ് മേഴ്സിയുടെ മൃതദേഹം.

കാറിന് സമീപത്ത് ഇവർ കഴിച്ചതെന്ന് കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. രക്തം ചർദ്ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ തുടങ്ങി. 

കുടുംബ സമേതം കാഞ്ഞിരമൂട്ടിൽ താമസിക്കുന്ന ഇവർക്ക് തുണി കച്ചവടമായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് വാടക വീട്ടിലേക്ക് മാറിയതായും പ്രദേശവാസികൾ പറയുന്നു.


Tags:    
News Summary - Three people in the car are dead; Indications are Malayalis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.