സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. മൂന്ന് പേരും വയനാട് ജില്ലക്കാരാണ്. രണ്ട് ദിവസത്തിന് ശേഷമാണ് സംസഥാനത്ത് വീണ്ടും കോവിഡ് റിപ്പോർട് ചെയ്യുന്നത്. മൂന്ന് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നതെന്ന് കോവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  

കഴിഞ്ഞദിവസം ചെന്നൈയിൽ പോയിവന്ന ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ അമ്മ, ഭാര്യ, വണ്ടിയുടെ ക്ലീനറുടെ മകന്‍ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധയുള്ള ആരുടെയും ഫലം ഇന്ന് നെഗറ്റീവ് ആയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രോഗബാധയുള്ളവരുടെ ആരുടെയും പരിശോധനാഫലം നെഗറ്റീവായി വന്നിട്ടില്ല. നാല് ജില്ലകൾ കോവിഡ് മുക്തമാ‍യി. 37 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 33800 സാംപിളുകൾ പരിശോധനക്കയച്ചു. ഇന്ന് 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 502 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 21342 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 

Tags:    
News Summary - Three More Covid cases-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.