തൃശൂര്‍: പത്മജ വേണുഗോപാലിനെ തൃശൂരിൽ സ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പി. തൃശൂരിൽ മത്സരിക്കണമെന്ന് ദേശീയ നേതൃത്വം പത്മജയോട് ആവശ്യപ്പെട്ടു എന്നാണ് വിവരം. മുരളീധരന്‍റെ എതിരാളിയായി വട്ടിയൂർക്കാവിൽ പത്മജ മത്സരിക്കും എന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ദേശീയ നേതൃത്വത്തിന്‍റെ നിർദേശം വന്നതോടെ പത്മജയുടെ സ്ഥാനാർഥിത്വത്തിൽ തീരുമാനമായിരിക്കുകയാണ്. ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിക്കും.
എന്നാൽ തന്നോട് ഇതുവരെ പാർട്ടി തീരുമാനം അറിയിച്ചിട്ടില്ലെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കും എന്നുമാണ് പത്മജ വേണുഗോപാൽ പറഞ്ഞത്. വാർത്തകൾ താനും കേൾക്കുന്നുണ്ടെന്നും എന്നാൽ ഇതുവരെ ആരും സംസാരിച്ചിട്ടില്ലെന്നും പത്മജ പറഞ്ഞു. മുമ്പ് മത്സരിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ ഈ അടുത്ത കാലത്ത് അങ്ങനെ ചർച്ചയൊന്നും ഉണ്ടായിട്ടില്ലെന്നും പത്മജ പറഞ്ഞു.
തൃശൂരിൽ മത്സരിക്കേണ്ടി വന്നാൽ വളരെ സന്തോഷത്തോടെ അത് ഏറ്റെടുക്കും എന്ന് പത്മജ വേണുഗേപാൽ പറഞ്ഞു. മുരളീധരന്‍റെ എതിരാളിയായി മത്സരിക്കുന്നതിനെക്കുറിച്ച് ഒരു ചർച്ചയും ബി.ജെ.പിയിൽ ഉണ്ടായിട്ടില്ലെന്നും കുടുംബ ബന്ധങ്ങൾക്ക് വിലകൊടുക്കുന്ന ആളായതിനാൽ അത് ബുദ്ധിമുട്ടാണെന്നും പത്മജ പറഞ്ഞു.
പത്മജയെ കഴിഞ്ഞ ദിവസം പാർട്ടി നേതൃത്വം തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി തൃശൂരിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 1000ൽ താഴെ വോട്ടുകൾക്കാണ് തൃശൂരിൽ മത്സരിച്ച പത്മജ പരാജയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.