ഇടുക്കിയിൽ മൂന്ന്​ പേർക്ക്​ കൂടി കോവിഡ്​

ഇടുക്കി: ജില്ലയിൽ മൂന്ന്​ പേർക്ക്​ കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭ കൗൺസിലർ, ജില്ല ആശുപത്രിയിലെ ന ഴ്​സ്​, മരിയാപുരം സ്വദേശി എന്നിവർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. മരിയാപുരം സ്വദേശി ബംഗളൂരുവിൽ നിന്ന്​ എത്തിയത ാണെന്നാണ്​ ലഭിക്കുന്ന വിവരം.

തിങ്കളാഴ്​ച രാത്രി ലഭിച്ച പരിശോധന ഫലങ്ങളിലാണ്​ രോഗം സ്ഥിരീകരിച്ചത്​. കഴിഞ്ഞ രണ്ടു ദിവസമായി ഇടുക്കി ജില്ലയി​ൽ രോഗികളുടെ എണ്ണം കൂടി വരികയാണ്​. 326 സാമ്പിളുകളാണ്​ ഇന്നലെ അയച്ചത്​. ഞായറാഴ്​ച 240ഓളം സാമ്പിളുകൾ ശേഖരിച്ച്​ അയച്ചിരുന്നു. 80ഓളം ഫലങ്ങൾ മാത്രമാണ്​ ലഭിച്ചത്​.

ജില്ല ആശുപത്രിയിലെ നഴ്​സ്​ 270ഓളം ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ്​ സൂചന. നഗരസഭ കൗൺസിലർ കഴിഞ്ഞ ദിവസം നടന്ന പൊലീസിൻെറ പരിപാടികളിൽ ഉൾപ്പെടെ പ​ങ്കെടുത്തുവെന്നാണ്​ വിവരം. ഇടുക്കി ജില്ലകളിൽ കൂടുതൽ പേർക്ക്​ രോഗം ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ്​ അവലോകന യോഗത്തിൽ ഉൾപ്പെടെ ഉയർന്നു വരുന്ന വിലയിരുത്തൽ.

ഇന്ന്​ സംസ്ഥാനത്ത്​ 3000 പരിശോധന ഫലങ്ങൾ പുറത്തു വരും. സമൂഹ വ്യാപന സാധ്യതയുണ്ടോ എന്നറിയാനാണ്​ കൂട്ടത്തോടെ പരിശോധന നടത്തിയത്​.

Tags:    
News Summary - three more covid cases in idukki -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.