Posted On
date_range Updated On
date_range മെഡിക്കൽ കോളജ് ജീവനക്കാരിയെ രോഗി ഇടിവള കൊണ്ട് മുഖത്തിടിച്ചു
തിരുവനന്തപുരം: രോഗിയുടെ ക്രൂര മർദനമേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാരിക്ക് പരിക്ക്. എം.ആര്‍.ഐ സ്കാനിങ്ങിന് സമയം നല്‍കിയില്ലെന്ന് പറഞ്ഞ് ഇടിവള കൊണ്ട് മുഖത്ത് ഇടിക്കുകയായിരുന്നു. എല്ല് പൊട്ടി ബോധരഹിതയായ ജീവനക്കാരി ജയകുമാരിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അക്രമി പൂവാർ സ്വദേശി അനിലിനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയ്ക്ക് 12.20ഓടെയായിരുന്നു സംഭവം. സ്കാനിങ്ങിന് എത്തിയപ്പോൾ ഉടൻ ചെയ്യാനാകില്ലെന്നും ഡോക്ടർ എമർജൻസി എന്ന് എഴുതിയാലേ ഇപ്പോൾ ചെയ്യാനാകൂ എന്നും ജയകുമാരി പറഞ്ഞപ്പോഴായിരുന്നു ആക്രമണം.
ഇതോടെ അനിലിനെ സുരക്ഷ ജീവനക്കാർ ചേർന്ന് തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.