യു.ഡി.എഫ് വിജയത്തിൽ സമ്മാനമായി മൂന്നു മാസം ഫ്രീ മൊബൈൽ റീചാർജ്; പ്രചരിക്കുന്നത് വ്യാജ സന്ദേശം, പിന്നിൽ തട്ടിപ്പ് സംഘം

കോഴിക്കോട്: കേരളത്തിൽ യു.ഡി.എഫ് നേടിയ ചരിത്ര വിജയത്തിന്റെ സന്തോഷസൂചകമായി എല്ലാവർക്കും 749 രൂപയുടെ മൂന്നു മാസത്തെ റീചാർജ് സൗജന്യമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം. ഈ സന്ദേശത്തോടൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് റീചാർജ് ക്ലെയിം ചെയ്യാനാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്.

https://RECHARGE--N0W.blogspot.com എന്ന സംശയാസ്പദമായ ബ്ലോഗ്‌സ്പോട്ട് ലിങ്കാണ് സന്ദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ വിജയങ്ങളുടെ പേരിൽ ഇത്തരം വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നത് പതിവാണെന്നും ഇത്തരം ഫിഷിങ് ലിങ്കുകളിൽ (Phishing Links) ക്ലിക്ക് ചെയ്യുന്നത് വഴി വ്യക്തിഗത വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇത്തരം സന്ദേശങ്ങളിൽ വീഴരുതെന്നും അവ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യരുതെന്നും അധികൃതർ അറിയിച്ചു. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

Tags:    
News Summary - Three months of free mobile recharge as a reward for UDF victory, Fake message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.