മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണുമരിച്ചു; അബദ്ധത്തിൽ വീണതാണെന്ന് മാതാവ്

കണ്ണൂര്‍: മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു. കണ്ണൂര്‍ കുറുമാത്തൂരിലാണ് സംഭവം. ജാബിര്‍-മുബഷീറ ദമ്പതികളുടെ മകന്‍ അലനാണ് മരിച്ചത്. കൈയില്‍ നിന്ന് കുഞ്ഞ് അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് മുബഷീറ പറയുന്നത്.

ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. മുബഷീറയുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് കിണറ്റില്‍ വീണ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. കുളിപ്പിക്കുന്നതിനായി കിണറിന്റെ ഭാഗത്തുകൊണ്ടുവന്നപ്പോള്‍ കുഞ്ഞ് വഴുതി അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് മുബഷീറ നാട്ടുകാരോട് പറഞ്ഞത്.

തളിപ്പറമ്പ് പൊലീസ് കേസടുത്തിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി യുവതിയുടെ വിശദമായ മൊഴിയെടുക്കും. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Tags:    
News Summary - Three-month-old baby dies after falling into well; mother says it was an accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.