ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഡൽഹിയിൽ മൂന്നു മലയാളികൾ മരിച്ചു. തിരുവനന്തപുരം വർക്കല ഹരിതപുരം അയിരൂർ ഡെയ്സി കോട്ടേജിൽ ലിസി രാജൻ, അങ്കമാലി താബോർ തേലപ്പിള്ളി വീട്ടിൽ ടി.എ. ജോബി (48), സേവ്യർ ലൂയിസ് (64) എന്നിവരാണു കോവിഡ് ബാധിച്ച് മരിച്ചത്. ലിസിയുടെ ഭർത്താവ് രാജൻ ഗ്രേഷ്യസ് ഞായറാഴ്ചയും ജോബിയുടെ പിതാവ് ടി.വി. ആൻറണി കഴിഞ്ഞ വ്യാഴാഴ്ചയും കോവിഡ് ബാധിച്ചു മരിച്ചിരുന്നു.
കോവിഡ് ബാധിച്ചു ശാന്തി മുകുന്ദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണു ലിസി രാജനും മരിച്ചത്. ഭർത്താവ് രാജനും ഇവിടെ ചികിത്സയിലായിരുന്നു. ഡൽഹി എ.എസ്.എൻ സീനിയർ സെക്കൻഡറി സ്കൂളിലെ നഴ്സായിരുന്നു ലിസി. മകൻ: കെന്നി ഗ്രേഷ്യസ് (കാമറാമാന്‍, ജയ് ഹിന്ദ് ടിവി ഡൽഹി). മരുമകള്‍: അനു.
ഗാസിയാബാദ് ദിൽഷാദ് എക്സ്റ്റൻഷൻ-2ൽ താമസിച്ചിരുന്ന ടി.എ. ജോബി (സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്. പിതാവ് ടി.വി. ആൻറണി ദിവസങ്ങൾക്കു മുമ്പാണ് മരിച്ചത്. അമ്മ: മേരി ആൻറണി. ഭാര്യ: മിനി ജോബി. മക്കൾ: ജെറിൻ, കെവിൻ.
മയൂർ വിഹാർ ഫേസ്-3 പോക്കറ്റ് ബി8 ഫ്ലാറ്റ് നമ്പർ 14ഇയിൽ സേവ്യർ ലൂയിസ് (64) കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: വിമലാ സേവ്യർ. മക്കൾ: സാവിലോ, സിൻഡ്രല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.