Posted On
date_range Updated On
date_range ഡയറക്ട് മാർക്കറ്റിങ് ജീവനക്കാർക്ക് നേരെ സദാചാര ഗുണ്ടായിസം; മൂന്നുപേർ അറസ്റ്റിൽ
ചെങ്ങന്നൂർ: മാന്നാർ കുരട്ടിക്കാട്ടിൽ യുവാക്കൾക്ക് നേരെ സദാചാര ഗുണ്ടായിസം കാട്ടുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കുരട്ടിക്കാട് കണിച്ചേരിൽ കിഴക്കേതിൽ വീട്ടിൽ ബിനീഷ് (36) , കുരട്ടിക്കാട് അക്ബർ മൻസിലിൽ അക്ബർ (35), കുട്ടമ്പേരൂർപുളിക്കാശ്ശേരിൽ കണ്ടത്തിൽ വീട്ടിൽ സുമേഷ് (34) എന്നിവരെയാണ് പിടികൂടിയത്. ഒരാളെകൂടി പിടികൂടാനുണ്ട്.
ശനിയാഴ്ച വൈകീട്ടായിരുന്നു ഇവർ യുവാക്കൾക്ക് നേരെ സദാചാര ഗുണ്ടായിസം കാട്ടിയത്. തിരുവല്ലയിലെ ഡയറക്ട് മാർക്കറ്റിങ് കമ്പനിയിലെ ജീവനക്കാരായ അശ്വതി, അഖിൽ, ആദർശ് എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. വീടുകൾ കയറിയിറങ്ങി ജോലി ചെയ്യുന്നതിനിടെ കുരട്ടിക്കാട് നന്ത്യാട്ടു ജങ്ഷനു സമീപത്തുവെച്ച് സദാചാര ഗുണ്ടായിസം കാട്ടി മർദിക്കുകയായിരുന്നു.
പരിക്കേറ്റ ഇവരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.