അതുൽ, അഷ്റഫ്, അഫ്നാസ്
Posted On
date_range Updated On
date_range വധശ്രമക്കേസിൽ മൂന്നുപേർ അറസ്റ്റിൽ
തലശ്ശേരി: ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളിയിലെ ക്രിസ്മസ് ആഘോഷത്തിനിടെ യുവാവിനെ പത്തോളം പേർ തടഞ്ഞുനിർത്തി മർദിക്കുകയും മൂർച്ചയുള്ള ആയുധമുപയോഗിച്ച് തലക്കും നെറ്റിയിലും പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ.
തലശ്ശേരി പിലാക്കൂൽ തോട്ടുമ്മോത്ത് ഹൗസിൽ മുഹമ്മദ് അഫ്നാസ്, ചാലിൽ അയ്യപ്പൻ കിണറിന് സമീപം കളരി വളപ്പിൽ ഹൗസിൽ അതുൽ, മട്ടാമ്പ്രം മക്കിന്റെപുരയിൽ എം.പി. അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലർച്ച നാലരയോടെയാണ് കേസിനാധാരമായ സംഭവം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.