Posted On
date_range Updated On
date_range വെള്ളാപ്പള്ളിക്ക് ഭീഷണി; തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ്
ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും തിരുവനന്തപുരം സ്വദേശി വിജേഷ് കുമാർ നമ്പൂതിരിക്കെതിരെ കേസ്.
24ന് വൈകീട്ട് നാലിനുശേഷമാണ് ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞത്. മൊബൈൽ ഫോണിന്റെ ഉടമയാണ് വിജേഷ്.
ഇയാൾ തന്നെയാണോ ഫോൺ ചെയ്തത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരുകയാണെന്ന് മാരാരിക്കുളം പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.