തിരുവനന്തപുരം: ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ് തുടങ്ങിയവയിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തുന്നത് വാട്സ്ആപ്പിലൂടെ പൊലീസിനെ അറിയിക്കാം. വ്യക്തികളുടെ ലൈംഗിക ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണംതട്ടുന്നത് വ്യാപകമായ സാഹചര്യത്തിലാണ് പൊലീസ് ഇതിനുള്ള സംവിധാനം സജ്ജമാക്കിയത്.
9497980900 എന്ന നമ്പറിലാണ് വിവരമറിയിക്കേണ്ടത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അറിയിക്കാൻ പ്രത്യേകം സജ്ജമാക്കിയ വാട്സ്ആപ് നമ്പറാണിത്. ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, ശബ്ദസന്ദേശം എന്നീ മാര്‍ഗങ്ങളിലൂടെ പരാതി നല്‍കാം.
നേരിട്ട് വിളിക്കാനാകില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. പൊലീസ് ആസ്ഥാനത്താണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.