എറണാകുളത്ത് നടന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാര ചടങ്ങിൽ ജേതാക്കളായ കെ.ജി. അനിയൻകുഞ്ഞ്, സൂരജ് സോമസുന്ദരം, കെ.ജി. സുശീല, പി.ജി. ജോസ്, പി.എം. ദിനിൽ പ്രസാദ്, പി.എം.

നവാസ്, കെ. വിലാസിനി, സുശീല ജോസഫ്, ഒ. വത്സലകുമാരി, കെ. സുജാത, അൻസാർ, ഷീന

സജീവ്, എസ്. കൃഷ്ണൻകുട്ടി, പാർവതി, സുബലക്ഷ്മി, കെ.ടി. മുരളി, നിഷ സന്തോഷ് എന്നിവർ

തൊഴിൽ മന്ത്രി വി. ശിവൻകുട്ടിക്കും മറ്റു പ്രമുഖർക്കും ഒപ്പം

മികച്ച 17 തൊഴിലാളികൾക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം

കൊച്ചി: വിവിധ മേഖലകളിൽ നിന്നുള്ള 17 മികച്ച തൊഴിലാളികൾക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്കാരങ്ങൾ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്തു. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.


സുശീല ജോസഫ് (ഗാർഹിക തൊഴിലാളി), ഒ. വത്സല കുമാരി (കശുവണ്ടി തൊഴിലാളി), കെ.ജി. സുശീല(കയർതൊഴിലാളി), പി.ജി. ജോസ് (നിർമാണ തൊഴിലാളി), ദിനിൽ പ്രസാദ് (മത്സ്യത്തൊഴിലാളി), സൂരജ് സുന്ദരം (കരകൗശല തൊഴിലാളി), പി.എം. നവാസ് (ചുമട്ടുതൊഴിലാളി), കെ. വിലാസിനി (ഉൽപാദന, സംസ്കരണ തൊഴിലാളി), അൻസാർ (മോട്ടോർ തൊഴിലാളി), നിഷ സന്തോഷ് (നഴ്സ്), സുബലക്ഷ്മി (പ്ലാൻറേഷൻ തൊഴിലാളി), ഷീന സജീവ് (സെയിൽസ് വിമൻ), കൃഷ്ണൻകുട്ടി (സെക്യൂരിറ്റി), കെ. സുജാത (തയ്യൽ), പാർവതി (ടെക്സ്റ്റൈൽ മിൽ), കെ.ടി. മുരളി (കള്ളുചെത്ത്), കെ.ജി. അനിയൻകുഞ്ഞ് (മരംകയറ്റം) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.


Tags:    
News Summary - ‘thozhilzlali sresta’ Award for the best 17 workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.