മരം വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

കൊച്ചി: കൂത്താട്ടുകുളത്ത് തൊഴിലുറപ്പ് തൊഴിലാളി മരംവീണ് മരിച്ചു. തിരുമാറാടി പഞ്ചായത്തിൽ മണ്ണത്തൂർ കരയിൽ അന്നക്കുട്ടി (80) ആണ് മരിച്ചത്. തൊഴിലുറപ്പ് പണിക്ക് ശേഷം വ്യാഴം സന്ധ്യ കഴിഞ്ഞിട്ടും അന്നക്കുട്ടി വീട്ടിൽ തിരിച്ചെത്തിയില്ല.

പരാതിയെത്തുടർന്ന് ഫയർഫോഴ്സും പൊലീസും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി വൈകിയാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടിലേക്ക് പോകുന്ന വഴിയിലെ പറമ്പിലുള്ള റബ്ബർ മരവും വട്ടമരവും കാറ്റിൽ കടപുഴകി അന്നക്കുട്ടിയുടെ ദേഹത്ത് പതിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മകൻ വർഗീസ്.

അതേസമയം, സംസ്ഥാനത്ത് പെരുംമഴ തുടരുകയാണ്. മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് ലനിൽക്കുകയാണ്. ട്രെയിനുകൾ പലതും വൈകിയാണ് ഓടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.