ന്യൂഡൽഹി: ഒാരോ ദിവസം നടക്കുന്ന കർഷക ആത്മഹത്യയിൽനിന്ന് മുഖം തിരിക്കുകയും കർഷകവിരുദ്ധ നയങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാറിന് മുന്നറിയിപ്പ് നൽകി ആയിരക്കണക്കിന് കർഷകർ രാജ്യ തലസ്ഥാനത്ത്. അഖിലേന്ത്യ കിസാൻ സംഘർഷ് കോഒാർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ പാർലമെൻറ് മാർച്ചിനോട് അനുബന്ധിച്ചായിരുന്നു ആയിരക്കണക്കിന് കർഷകർ പാർലമെൻറ് സ്ട്രീറ്റിലേക്ക് മാർച്ച് നടത്തിയത്.
അഖിലേന്ത്യ കിസാൻസഭയുടെ മുൻകൈയിൽ രൂപവത്കരിച്ച കർഷക സംഘടനകളുടെ കൂട്ടായ്മയായ ഭൂമി അധികാർ ആന്ദോളൻ മഞ്ചിൽ അംഗങ്ങളായ 184 സംഘടനകൾ 25 സംസ്ഥാനങ്ങളിൽനിന്നായി പെങ്കടുത്തു. ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങളെ പ്രതിനിധാനംചെയ്ത് 19 സ്ത്രീകൾ ഉറ്റവരുടെ ഫോേട്ടായുമായി പ്രതിഷേധത്തിെൻറ ഭാഗമായി. കൂടാതെ ഇതാദ്യമായി വനിതകളുടെ കർഷകസഭയും ചേർന്നു.
കർഷകർക്ക് വിളകൾക്ക് വിലകുറച്ച് നൽകി കേന്ദ്ര സർക്കാർ കൊള്ളയടിക്കുകയാണെന്ന് ഹനൻ മൊല്ല പറഞ്ഞു. ഇതുമൂലം കർഷകർ സ്ഥിരമായി കടത്തിലാണ്. ഇൗ ചൂഷണം തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിലിരിക്കുന്ന സർക്കാറുകളെ തൂത്തെറിയാൻ ശക്തരാണ് കർഷകരെന്ന് രാജു ഷെട്ടി ചൂണ്ടിക്കാട്ടി.
കർഷകർ കാലങ്ങളായി നിരവധി വാഗ്ദാന ലംഘനങ്ങൾക്ക് ഇരയാകുന്നുണ്ടെങ്കിലും ഇനിയത് ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. കൃഷിയെ കുത്തകവത്കരിക്കാനാണ് കുത്തകകളുടെ ശ്രമമെന്ന് അതുൽ കുമാർ അഞ്ജാൻ ചൂണ്ടിക്കാട്ടി. രാജാറാം സിങ്, ഭൂട്ടാ സിങ് ബുർജിൽ, വെങ്കട്ട് രാമയ്യ, പ്രതിഭ ഷിൻഡേ, കൊഡഹള്ളി ചന്ദ്രശേഖർ, മേധ പട്കർ, ആനി രാജ, ഡോ. സുനിൽ ആം എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.