കഴിഞ്ഞുപോയ വീഥികളിൽ െകാഴിഞ്ഞുപോയവർ


കോ​ഴി​ക്കോ​ട്​: മാ​ണി സി. ​കാ​പ്പ​ൻ എ​ൻ.​സി.​പി വി​ട്ട്​ നാ​ഷ​ന​ലി​സ്​​റ്റ്​ കോ​ൺ​ഗ്ര​സ്​ കേ​ര​ള രൂ​പ​വ​ത്​​ക​രി​ച്ച​േ​താ​ടെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്​​ഥാ​ന​ത്ത്​ ഒ​രു പാ​ർ​ട്ടി കൂ​ടി​യാ​യി. സം​സ്​​ഥാ​ന​ത്ത്​ 15 ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പി​ന്നി​ട്ട​പ്പോ​ൾ വ​ഴി​യി​ൽ കൊ​ഴി​ഞ്ഞു​വീ​ണ പാ​ർ​ട്ടി​ക​ൾ ഒ​​ട്ടേ​റെ​യാ​ണ്. ല​യി​ച്ചും പി​ള​ർ​ന്നും സ്വ​യം പി​രി​ച്ചു​വി​ട്ടും ഇ​ല്ലാ​താ​യ പാ​ർ​ട്ടി​ക​ളി​ൽ ചി​ല​ത്​ പ്ര​താ​പ​കാ​ല​ത്ത്​ ശ്ര​​ദ്ധാ​കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്നു.

പ്ര​ജ സോ​ഷ്യ​ലി​സ്​​റ്റ്​ പാ​ർ​ട്ടി​യാ​ണ്​ (പി.​എ​സ്.​പി) ഇ​ല്ലാ​താ​യ പാ​ർ​ട്ടി​ക​ളി​ൽ ഏ​റ്റ​വും പ്രാ​യ​മു​ള്ള​ത്. കോ​ൺ​​ഗ്ര​സി​ൽ നി​ന്ന്​ തെ​റ്റി​പ്പി​രി​ഞ്ഞ്​ ആ​ചാ​ര്യ കൃ​പ​ലാ​നി സ്​​ഥാ​പി​ച്ച ​ കി​സാ​ൻ മ​സ്​​ദൂ​ർ പ്ര​ജ പാ​ർ​ട്ടി മ​ദ്രാ​സി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലും സം​സ്​​ഥാ​നം ഭ​രി​ച്ച പാ​ർ​ട്ടി​യാ​യി​രു​ന്നു. പി​ന്നീ​ട്​ സോ​ഷ്യ​ലി​സ്​​റ്റ്​ പാ​ർ​ട്ടി​യാ​യി കി​സാ​ൻ മ​സ്​​ദൂ​ർ പ്ര​ജ പാ​ർ​ട്ടി രൂ​പാ​ന്ത​രം പ്രാ​പി​ച്ചു. പി​ന്നാ​ലെ, പ്ര​ജ സോ​ഷ്യ​ലി​സ്​​റ്റ്​ പാ​ർ​ട്ടി​യി​ൽ (പി.​എ​സ്.​പി) ല​യി​ച്ച്​ സോ​ഷ്യ​ലി​സ്​​റ്റ്​ പാ​ർ​ട്ടി​യും ഇ​ല്ലാ​താ​യി. തു​ട​ർ​ന്ന്​ പ​ല സം​സ്​​ഥാ​ന​ങ്ങ​ളി​ലും പി.​എ​സ്.​പി മ​ത്സ​ര​ത്തി​നി​റ​ങ്ങി. 1957ൽ ​സം​സ്​​ഥാ​ന​ത്ത്​ ഒ​മ്പ​ത്​ സീ​റ്റു​ക​ളാ​ണ്​ പി.​എ​സ്.​പി സ്വ​ന്ത​മാ​ക്കി​യ​ത്. സാ​ക്ഷാ​ൽ പ​ട്ടം താ​ണു​പി​ള്ള​യ​ട​ക്ക​മു​ള്ള രാ​ഷ്​​ട്രീ​യ സിം​ഹ​ങ്ങ​ളാ​ണ്​ അ​ന്ന്​ ജ​യി​ച്ചു ക​യ​റി​യ​ത്​്.

കോ​ൺ​ഗ്ര​സും സി.​പി.​ഐ​യു​മാ​യു​ള്ള ത്രി​കോ​ണ മ​ത്സ​ര​ത്തി​ൽ പ​ല​യി​ട​ത്തും പി.​എ​സ്.​പി ര​ണ്ടാം സ്​​ഥാ​ന​വും നേ​ടി. സി.​പി.​ഐ സ്​​ഥാ​നാ​ർ​ഥി കെ. ​അ​നി​രു​ദ്ധ​നെ​യാ​യി​രു​ന്നു ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ട്ടം താ​ണു​പി​ള്ള ട്രി​വാ​ൻ​ഡ്രം ര​ണ്ടി​ൽ തോ​ൽ​പി​ച്ച​ത്. പി.​എ​സ്.​പി സ്വാ​ധീ​ന​മു​ള്ള ജി​ല്ല​ക​ളി​ലൊ​ന്നാ​യി​രു​ന്നു കോ​ഴി​ക്കോ​ട്. ബാ​ലു​ശ്ശേ​രി​യി​ലും കൊ​യി​ലാ​ണ്ടി​യി​ലും പി.​എ​സ്.​പി സ്ഥാ​നാ​ർ​ഥി​ക​ൾ ജ​യി​ച്ചി​രു​ന്നു. 1960ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ട്ടം താ​ണു​പി​ള്ള മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ൾ 20 സീ​റ്റാ​യി​രു​ന്നു പി.​എ​സ്.​പി​യു​ടെ സ​മ്പാ​ദ്യം. ഇ​തി​ൽ ഏ​ഴെ​ണ്ണം തി​രു​വ​ന​ന്ത​പു​ര​ത്തും നാ​ല്​ എം.​എ​ൽ.​എ​മാ​ർ കോ​ഴി​ക്കോ​ട്ടു​നി​ന്നു​മാ​യി​രു​ന്നു. 1965ൽ ​നി​യ​മ​സ​ഭ രൂ​പ​വ​ത്​​ക​രി​ക്കാ​തെ പോ​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​എ​സ്.​പി പി​ള​ർ​ന്നു​ണ്ടാ​യ സം​യു​ക്​​ത സോ​ഷ്യ​ലി​സ്​​റ്റ്​ പാ​ർ​ട്ടി (എ​സ്.​എ​സ്.​പി) 12 സീ​റ്റ്​ നേ​ടി ക​രു​ത്തു​കാ​ട്ടി. '67ൽ 19 ​സീ​റ്റ്​ നേ​ടി എ​സ്.​എ​സ്.​പി സ്വാ​ധീ​നം വ​ർ​ധി​പ്പി​ച്ചു. എ​ന്നാ​ൽ, ഇ​ന്ത്യ​ൻ രാ​ഷ്​​ട്രീ​യ​ത്തി​ൽ പി​ള​ർ​പ്പ്​ ശാ​പ​മാ​യ സോ​ഷ്യ​ലി​സ്​​റ്റ്​ ചേ​രി​യി​ൽ മ​​റ്റൊ​രു പാ​ർ​ട്ടി കൂ​ടി പി​റ​ന്നു. 1968ൽ ​രൂ​പ​വ​ത്​​ക​രി​ച്ച കേ​ര​ള സം​യു​ക്​​ത സോ​ഷ്യ​ലി​സ്​​റ്റ്​ പാ​ർ​ട്ടി (കെ.​എ​സ്.​എ​സ്.​പി)​യാ​യി​രു​ന്നു അ​ത്. '69ൽ ​ഇ​ന്ത്യ​ൻ സോ​ഷ്യ​ലി​സ്​​റ്റ്​ പാ​ർ​ട്ടി​യു​ണ്ടാ​യി. '70ൽ ​മൂ​ന്ന്​ സീ​റ്റും നേ​ടി പാ​ർ​ട്ടി ക്ഷ​യി​ച്ചു. അ​ടി​യ​ന്ത​രാ​വ​സ്​​ഥ​ക്കു​ശേ​ഷം ന​ട​ന്ന, 1977ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​ഴ്​ സീ​റ്റി​ൽ ജ​യി​ച്ച ഭാ​ര​തീ​യ​ േലാ​ക്​​ദ​ളും (ബി.​എ​ൽ.​ഡി) ച​രി​​ത്ര​മാ​യി മാ​റി​യി​ട്ട്​ നാ​ലു​പ​തി​റ്റാ​ണ്ടാ​യി. പി​ന്നീ​ട്​ ജ​ന​ത പ​രി​വാ​റി​ലേ​ക്ക്​ പോ​യ അ​തി​കാ​യ നേ​താ​ക്ക​ളി​ൽ പ​ല​രും ബി.​എ​ൽ.​ഡി​യി​ലു​ണ്ടാ​യി​രു​ന്നു. വ​ട​ക​ര​യി​ൽ കെ. ​ച​ന്ദ്ര​ശേ​ഖ​ര​നും ബാ​ലു​ശ്ശേ​രി​യി​ൽ പി.​കെ. ശ​ങ്ക​ര​ൻ കു​ട്ടി​യു​മ​ട​ക്ക​മു​ള്ള​വ​രാ​ണ്​ എം.​എ​ൽ.​എ​മാ​രാ​യ​ത്. ഉ​മ​ർ ബാ​ഫ​ഖി ത​ങ്ങ​ൾ 1976ൽ ​സ്​​ഥാ​പി​ച്ച മു​സ്​​ലിം ലീ​ഗ്​ (ഓ​പ്പോ​സി​ഷ​ൻ) '77ൽ 17 ​സീ​റ്റി​ൽ മ​ത്സ​രി​ച്ച്​ മൂ​ന്നി​ട​ത്ത്​ ജ​യി​ച്ചി​രു​ന്നു. എ​ട​ക്കാ​ട്ടും കു​ന്ദ​മം​ഗ​ല​ത്തും കോ​ഴി​ക്കോ​ട്​ ര​ണ്ടി​ലു​മാ​യി​രു​ന്നു മു​സ്​​ലിം ലീ​ഗ്​ (ഒ) ​ജ​യി​ച്ച​ത്. അ​ഖി​ലേ​ന്ത്യ മു​സ്​​ലിം ലീ​ഗ്​ വ​ഴി ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്​​ലിം ലീ​ഗി​ലെ​ത്തി​യ​പ്പോ​ൾ ലീ​ഗ്​ (ഒ) ​ഓ​ർ​മ​യി​ലേ​ക്ക്​ മ​റ​ഞ്ഞു.

ഫാ. ​ജോ​സ​ഫ്​ വ​ട​ക്ക​‍െൻറ ക​ർ​ഷ​ക തൊ​ഴി​ലാ​ളി പാ​ർ​ട്ടി, കെ. ​ക​രു​ണാ​ക​ര​ൻ സ്​​ഥാ​പി​ച്ച ​െഡ​മോ​ക്രാ​റ്റി​ക്​ ഇ​ന്ദി​ര കോ​ൺ​ഗ്ര​സ്​ (ഡി.​ഐ.​സി.​െ​ക), എ​ൻ.​എ​സ്.​എ​സി​‍െൻറ നാ​ഷ​ന​ൽ ​െഡ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി (എ​ൻ.​ഡി.​പി), എ​സ്.​എ​ൻ.​ഡി.​പി​യു​ടെ അ​നു​ഗ്ര​ഹാ​ശി​സ്സു​ക​ളു​ണ്ടാ​യി​രു​ന്ന സോ​ഷ്യ​ലി​സ്​​റ്റ്​ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി തു​ട​ങ്ങി​യ​വ​യും കാ​ല​യ​വ​നി​ക​ക്കു​ള്ളി​ൽ മ​റ​ഞ്ഞു. കേ​ര​ള കോ​ൺ​ഗ്ര​സി​‍െൻറ പി​ള​ർ​പ്പു​ക​ളു​ടെ ച​രി​ത്രം കൂ​ടി ചേ​ർ​ത്താ​ൽ ഈ ​പ​ട്ടി​ക നീ​ളും. 

Tags:    
News Summary - Those who are lost in the streets of the past

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.