കോ​ഴി​ക്കോ​ട് തൊ​ണ്ട​യാ​ട് ഭാ​ഗ​ത്ത് ത​ക​ർ​ന്ന കെ​ട്ടി​ടം പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു

കോഴിക്കോട് സ്ലാബ് വീണ് അപകടം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

കോഴിക്കോട്: തൊ​ണ്ട​യാ​ട്​ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​​നി​ടെ വ​ലി​യ സ്ലാ​ബ്​ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. തമിഴ്നാട് വിൽപുരം സ്വദേശി ഗണേശ് (20) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ച് തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. അപകട ദിവസം ത​മി​ഴ്​​നാ​ട്​ സ്വ​ശേ​ദി​ക​ളാ​യ കാ​ർ​ത്തി​ക്, സ​ലീം​ഖാ​ൻ എന്നിവർ മരിച്ചിരുന്നു. മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. നിലവിൽ തങ്കരാജ്, ദീപാനന്ദ് എന്നിവർ ചികിത്സയിലുണ്ട്.

കൂ​റ്റ​ൻ സ്ലാ​ബു​ക​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ ദേ​ഹ​ത്തേ​ക്ക്​ പ​തി​ച്ച​താ​ണ്​ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത്. അഗ്നിശമനസേന ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച്​ സ്ലാ​ബ്​ പൊ​ട്ടി​ച്ചാ​ണ്​ ​തൊ​ഴി​ലാ​ളി​ക​െ​ള പു​റ​ത്തെ​ടു​ത്ത്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ സ്​​ഥ​ല​ത്തി​ല്ലാ​ഞ്ഞ​താ​ണ്​ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്​. സംഭവത്തിൽ മെ​ഡി​ക്ക​ൽ കോ​ള​ജ്‌ പൊ​ലീ​സ്‌ കേ​സെ​ടു​ത്തിരുന്നു.

സ്ലാബിന് അടിയിൽ ഉറപ്പിച്ചിരുന്ന തൂൺ തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തൊഴിലാളികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് റവന്യൂ വിഭാഗം റിപ്പോർട്ട്.

Tags:    
News Summary - Thondayad Slab Accident: Death toll Increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.